അമേരിക്ക ഇന്റര്‍നെറ്റിന് ഭീഷണിയാവുകയല്ല, രക്ഷകനാവുകയാണ് വേണ്ടതെന്ന് സക്കര്‍‌ബര്‍ഗ്

വെള്ളി, 14 മാര്‍ച്ച് 2014 (17:44 IST)
PRO
PRO
അമേരിക്ക ഇന്റര്‍നെറ്റിന് ഭീഷണിയാവുകയല്ല, രക്ഷകനാവുകയാണ് വേണ്ടതെന്ന് ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ്. ഇന്റര്‍നെറ്റ് സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തില്‍ അമേരിക്കന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ നടത്തുന്ന ചാരപ്രവര്‍ത്തനത്തില്‍ സക്കര്‍‌ബര്‍ഗ് നിരാശ പ്രകടിപ്പിച്ചു. ബ്ലോഗ് പോസ്റ്റിലൂടെയാണ് സക്കര്‍ബര്‍ഗ് ഈ ആവശ്യം ഉന്നയിച്ചത്. ഇക്കാര്യത്തില്‍ തന്റെ നിരാശ നേരിട്ട് പ്രകടിപ്പിക്കാന്‍ പ്രസിഡന്റ് ബാരക് ഒബാമയെ താന്‍ നേരിട്ട് വിളിച്ചതായി അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്കിന്റെ പേരില്‍ ലോകമെമ്പാടും ലക്ഷക്കണക്കിന് കമ്പ്യൂട്ടറുകളെ ഹൈജാക്ക് ചെയ്യാന്‍ അമേരിക്കന്‍ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി (എന്‍ എസ് എ) പദ്ധതി നടപ്പാക്കുന്നതായുള്ള വിവരം പുറത്തുവന്നതിന്റെ വെളിച്ചത്തിലാണ് സക്കര്‍ബര്‍ഗിന്റെ പ്രതിഷേധം.

എഡ്വേര്‍ഡ് സ്‌നോഡന്‍ പുറത്തുവിട്ട പുതിയ രേഖകളാണ് എന്‍ എസ് എ യുടെ 'ഫേസ്ബുക്ക് തന്ത്രം' വെളിപ്പെടുത്തിയത്. എന്നാല്‍ റിപ്പോര്‍ട്ട് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് എന്‍ എസ് എ പ്രതികരിച്ചു.

വെബ്ദുനിയ വായിക്കുക