അമേരിക്കയില്‍ നീലച്ചിത്ര നിര്‍മ്മാണം നിലച്ചു; കാരണം എയിഡ്‌സ്!
വെള്ളി, 13 ഡിസംബര്‍ 2013 (13:04 IST)
PRO
PRO
അമേരിക്കയില്‍ നീലച്ചിത്ര നിര്‍മ്മാണം പൂര്‍ണ്ണമായി നിലച്ചു. ഒരു നീലച്ചിത്ര നടിക്കു കൂടി എയ്ഡ്സ് കണ്ടെത്തിയതിനെത്തുടര്‍ന്നാണിത്. പ്രമുഖ നീലച്ചിത്ര താരങ്ങളായ കാമറൂണ്‍ ബായും റോഡ് ഡെയ്ലിയും തങ്ങള്‍ എയ്ഡ്സ് ബാധിതരാണെന്ന് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഈ വര്‍ഷം ഇതു മൂന്നാം തവണയാണ് നീലച്ചിത്ര നിര്‍മ്മാണം നിലയ്ക്കുന്നത്. അഞ്ചാമത്തെ താരത്തിനാണ് എയ്ഡ്സ് പിടിച്ചത്.
ഫ്രീസ്‌പീച്ച് കൊളിഷന്‍ എന്ന നീലച്ചിത്ര കമ്പനി ഡിസംബര്‍ ആറിന് ബ്ളൂ ഫിലിം നിര്‍മ്മാണത്തിന് മോറട്ടോറിയം പ്രഖ്യാപിച്ചുകഴിഞ്ഞു. നീലച്ചിത്രങ്ങളില്‍ അഭിനയിക്കുന്നവര്‍ ഉറ ധരിക്കണമെന്ന് ലോസ് ഏഞ്ചലസില്‍ നിയമം കൊണ്ടുവന്നിരുന്നു. എന്നാല്‍ ഇത് ആരും പാലിച്ചില്ല.
ഉറ ധരിക്കുന്നത് ബിസിനസിനെ ബാധിക്കുമെന്നാണ് കമ്പനികളുടെയും താരങ്ങളുടെയും വാദം. എയ്ഡ്സ് പരിശോധന ഉണ്ടെങ്കിലും അതും ഫലപ്രദമാകുന്നില്ല. താരങ്ങളുടെ മുഴുവന്‍ പങ്കാളികളെകളെയും കണ്ടെത്തി പരിശോധിപ്പിക്കുക അത്ര എളുപ്പമല്ല. അതുകോണ്ടാണ് താരങ്ങള്‍ക്കിടയില്‍ എയിഡ്സ് വ്യാപകമാകുന്നതും.