അതിര്‍ത്തി തര്‍ക്കം: ചൈന വീണ്ടും ക്ഷമ പരീക്ഷിക്കുന്നു

വ്യാഴം, 25 ഏപ്രില്‍ 2013 (17:30 IST)
PTI
PTI
ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തെ ബാധിക്കില്ലെന്ന് ചൈന. സമാധാനപരമായ ചര്‍ച്ചകളിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുമെന്നും പ്രതീക്ഷിക്കുന്നതായും ചൈന അറിയിക്കുന്നു.

ലഡാക്കില്‍ ഇന്ത്യയുടെ അതിര്‍ത്തിയിലേക്ക് കടന്നിട്ടില്ല. അതിര്‍ത്തി കൃത്യമായി രേഖപ്പെടുത്താത്തതിനാലാണ് ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്. എന്നാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തെ ഈ പ്രശ്നങ്ങള്‍ ബാധിക്കില്ലെന്നും ചൈന പറയുന്നു.

മറ്റ് ഫ്ലാറ്റ് മീറ്റുകള്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ വെള്ളിയാഴ്ച വീണ്ടു ഫ്ലാഗ് മീറ്റ് വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. അതിര്‍ത്തിയിലെ കടന്നുകയറ്റശ്രമം പരിഹരിക്കാന്‍ വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് മെയ് ഒമ്പതിന് ചൈനയ്ക്ക് പോകുന്നുണ്ട്. അതിര്‍ത്തി സംബന്ധിച്ച് ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും ഇന്ത്യയുടെ സമാധാനശ്രമങ്ങള്‍ കീഴടങ്ങലായി കാണരുതെന്നും ഖുര്‍ഷിദ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക