ചുവരുകള്‍ക്കു നിറം നല്‍കുമ്പോള്‍

FILEFILE
വീടിന് ഭംഗി മാത്രമല്ല വീട്ടിലുള്ളവരുടെ മാനസികാവസ്ഥ നിര്‍ണ്ണയിക്കുന്നതും ചുവരിന്‍റെ നിറങ്ങളാണെന്നാണ് മാനസികാരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഇക്കാര്യത്തില്‍ അല്‍പ്പമൊന്നു ശ്രദ്ധിച്ചാല്‍ ജീവിതത്തിന് ഏറെ നല്ല മാറ്റങ്ങള്‍ ഉണ്ടാക്കിയെടുക്കാം.

ചുവരുകള്‍ക്ക് ഏറ്റവും നല്ല നിറം വെള്ളയാണെന്നാണ് വിദഗ്ധമതം. മനസ്സ് ശാന്തമാക്കുന്നതോടൊപ്പം ആരോഗ്യപരമായും ഇതു നല്ലതാണ്. അഴുക്കുപുരണ്ടാല്‍ പെട്ടന്നു കണ്ടുപിടിക്കാനും കൂടുതല്‍ വൃത്തിയായി സൂക്ഷിക്കാന്‍ പ്രേരിപ്പിക്കാനും വെള്ളനിറത്തിനു കഴിയും.

അടുക്കളയില്‍ വെള്ളനിറം ഉപയോഗിക്കുന്നത് ഇതുകൊണ്ടു തന്നെ ഏറെ പ്രയോജനപ്രദമാണ്. പച്ച നിറം കണ്ണിനു കുളിര്‍മ്മ പകരുകയും മനസ്സു ശാന്തമാക്കുകയും ചെയ്യും. കുട്ടികളുടെ മുറികളില്‍ റോസ്, പിങ്ക് വര്‍ണ്ണങ്ങള്‍ നല്‍കാം. ഇത് മനസ്സിന് ആഹ്ലാദം നല്‍കുന്ന നിറങ്ങളാണ്.

ബെഡ്‌റൂമില്‍ ഇളം റോസ്, ഇളം നീല എന്നീ നിറങ്ങള്‍ ഉപയോഗിക്കാം. ഇവ വികാരങ്ങള്‍ ഊഷ്മളമാക്കുന്നു. കറുപ്പ്, ചുവപ്പ്, മഞ്ഞ എന്നീ നിറങ്ങള്‍ വീടിന് ഉപയോഗിക്കരുതെന്നാണ് വാസ്തുശാസ്ത്രം പറയുന്നത്.

വെബ്ദുനിയ വായിക്കുക