ക്രിസ്ത്യാനോയെ എസ് എം എസ് കുരുക്കി

PROPRO
ഒടുവില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം ക്രിസ്ത്യാനോയുമായി പിണങ്ങിയതായി താരത്തിന്‍റെ ചൂടന്‍ സ്പാനിഷ് മോഡല്‍ നരെയ്ഡ വ്യക്തമാക്കി. താരം തന്നെ വഞ്ചിക്കുക ആയിരുന്നെന്നാണ് ഗല്ലാര്‍ഡോയുടെ ആരോപണം. ക്രിസ്ത്യാനോയ്ക്ക് മറ്റ് പെണ്‍കുട്ടികളുമായുള്ള ബന്ധം മല്ലോര്‍ക്കന്‍ സുന്ദരി തന്നെ കണ്ടെത്തി.

ക്രിസ്ത്യാനോയുടെ മൊബൈലില്‍ വേറെ പല പെണ്‍കുട്ടികളുടെ ഒട്ടേറെ ചൂടന്‍ മെസേജുകള്‍ വന്നു കിടക്കുന്നത് സ്പാനിഷ് സുന്ദരി കണ്ട് പിടിച്ചു. “ഞങ്ങള്‍ ഒന്നിച്ചുണ്ടായിരുന്ന ഒരു ദിവസം ഞാന്‍ ആ രഹസ്യം കണ്ടു പിടിച്ചു.

മിയാമിയില്‍ നിന്നും മറ്റൊരു സ്പെയിന്‍ കാരിയുടെ സന്ദേശം ക്രിസ്ത്യാനോയുടെ മൊബൈലില്‍. ഇതില്‍ നിന്നും ക്രിസ്ത്യാനൊ മറ്റ് പെണ്‍കുട്ടികളുമായി ബന്ധപ്പെടുന്നുണ്ടെന്ന് മനസ്സിലാക്കി.”

അതു കൊണ്ട് തന്നെ ഈ പണി തുടരാനാണ് ഭാവമെങ്കില്‍ താന്‍ തന്‍റെ പഴയ ഫോണുമായി തിരിച്ചു പോകുമെന്ന് താരത്തോട് പറഞ്ഞതായും നരെയ്ഡ വ്യക്തമാക്കി. അതിനൊക്കെ പുറമേ കൈത്തണ്ടയില്‍ പച്ച് കുത്തിയിരുന്ന ക്രിസ്ത്യാനോയുടെ ചിത്രവും ഗല്ലാര്‍ഡോ മായ്ച്ചു കളഞ്ഞു.

അതൊക്കെ മൊബൈല്‍ സന്ദേശം കാണുന്നതിനു മുമ്പ് ചെയ്തതായിരുന്നു എന്നും അതിനു ശേഷം അത് മായ്ച്ചു കളഞ്ഞെന്നും താരം പറയുന്നു. തന്‍റെ അമ്മയോടൊപ്പം പ്രവര്‍ത്തിക്കുന്ന ഒരു ത്വക്ക് രോഗ വിദഗ്ദനെ കണ്ട് പോര്‍ച്ചുഗീസ് താരത്തിന്‍റെ ചിത്രം മായ്ച്ചു കളഞ്ഞതായും താരം വ്യക്തമാക്കുന്നു.

വെബ്ദുനിയ വായിക്കുക