മുളകരി ചട്ണി കഴിച്ചിട്ടുണ്ടോ. എരിവിലും സ്വാദിലും വേറിട്ടു നില്‍ക്കുന്ന മുളകരി ചട്ണി ഉണ്ടാക്കുന്ന വിധം.
ചേര്‍ക്കേണ്ടവ:
തേങ്ങ ഒരു പകുതി വറ്റല്‍ മുളക് 50 ഗ്രാം പുളി 10 ഗ്രാം എണ്ണ 1 ടേബിള്‍ സ്പൂണ്‍ കടുക് 1 ടേബിള്‍ സ്പൂണ്‍ ഉപ്പ് പാകത്തിന്
ഉണ്ടാക്കുന്ന വിധം:
ആദ്യമായി വറ്റല്‍ മുളക് നല്ലവണ്ണം ഉണക്കി അരിയെടുക്കണം. എന്നിട്ട് മുളകിന്‍റെ അരി, പുളി, ചിരകിയ തേങ്ങ, ഉപ്പ് എന്നിവ നല്ലവണ്ണം അരയ്ക്കണം. പിന്നീട് ഫൈയിംഗ് പാനില്‍ എണ്ണ ചൂടാക്കി കടുകിട്ടു പൊട്ടുമ്പോള്‍ അരപ്പു ചേര്‍ത്തിളക്കണം. മുളകരി ചട്ണി റെഡിയായി.