പരിപ്പ് കറി

WD
സസ്യാഹാര പ്രിയര്‍ക്ക് ഒഴിച്ചുകൂട്ടാനാവാത്ത ഒരു ഒഴിച്ചുകറിയാണ് പരിപ്പ് . പരിപ്പ് ഉണ്ടാക്കാന്‍ വളരെ എളുപ്പവുമാണ്.

ചേര്‍ക്കേണ്ടവ

തുവരപ്പരിപ്പ് - ഒരു കപ്പ്

പച്ചമുളക് അറ്റം പിളര്‍ന്നത് - ആറ്

മുളകിന്‍റെ അരി - കാല്‍ ടീസ്പൂണ്‍

വെളുത്തുള്ളിയല്ലി - നാല്

ജീരകം - കാല്‍ ടീസ്പൂണ്‍

ചെമന്നുളളി അല്ലി - രണ്ട്

മഞ്ഞള്‍പ്പൊടി - കാല്‍ ടീസ്പൂണ്‍

തിരുമ്മിയ തേങ്ങാ - ഒരു കപ്പ്

വെളിച്ചെണ്ണ - രണ്ടു ഡിസേര്‍ട്ടു സ്പൂണ്‍

നെയ്യ് - ഒരു ഡിസേര്‍ട്ടു സ്പൂണ്‍

കടുക് - ഒരു ടീസ്പൂണ്‍

ചെമന്നുള്ളി വട്ടത്തില്‍ അരിഞ്ഞത് - രണ്ടു ടീസ്പൂണ്‍

കറിവേപ്പില - കുറച്ച്

വറ്റല്‍ മുളക് - രണ്ട് (നാലായി മുറിച്ചത്)

ഉണ്ടാക്കേണ്ട വിധം

വെള്ളം വെട്ടിത്തിളയ്ക്കുമ്പോള്‍ പരിപ്പ് കഴുകിയതിട്ടു വേവിക്കുക. നല്ലവണ്ണം വെന്തു കലങ്ങുമ്പോള്‍ പച്ചമുളക് ചേര്‍ത്ത് വയ്ക്കുക. രണ്ടുമുതല്‍ ഏഴുവരെ ചേരുവകള്‍ വളരെ മയത്തില്‍ അരച്ചു കലക്കി തയ്യാറാക്കിയ കറിയില്‍ ഒഴിച്ച് ഇളക്കണം. കറി ശരിക്കു തിളയ്ക്കുമ്പോള്‍ വാങ്ങുക.

വെളിച്ചണ്ണയും നെയ്യും ചൂടാകുമ്പോള്‍ കടുകിട്ടു പൊട്ടിയാലുടന്‍ ഉള്ളിയിട്ടു മൂപ്പിക്കുക. പിന്നീട് കറിവേപ്പിലയും വറ്റല്‍ മുളകും ചേര്‍ത്ത് മൂത്താലുടന്‍ കറിയില്‍ ഒഴിച്ച് പാത്രം മൂടിവയ്ക്കുക. വറുത്ത ചെറുപയര്‍പരിപ്പ്, വറുത്ത മുതിരപ്പരിപ്പ് എന്നീ പയറുവര്‍ഗങ്ങള്‍ക്കൊണ്ടും ഇതുപോലെ കറി പാകപ്പെടുത്താം.

വെബ്ദുനിയ വായിക്കുക