ഗാന്ധി? യു മീന്‍ സോണിയ..?

1947 ഓഗസ്റ്റ് 15. നാം വെള്ളക്കാരുടെ അടിമത്തത്തില്‍ നിന്ന് മോചനം നേടിയ മധുരമനോഹര മുഹൂര്‍ ത്തം .

60 വര്‍ഷങ്ങള്‍ക്കിപ്പുറം നിന്ന് ആ സ്വാതന്ത്ര്യത്തിന്‍റെ മാധുര്യം നുകരുന്പോഴും നമ്മള്‍ ഭാരതീയര്‍ മനസില്‍ പുനര്‍വിചാരണ ചെയ്യേണ്ടതൊന്നുണ്ട് .അന്ന് നാം ഉയര്‍ത്തിപ്പിടിച്ച അഹിംസ, മതേതരത്വം എന്നീ മൂല്യങ്ങള്‍ ഇന്നും പുതിയ തലമുറ നെഞ്ചിലേറ്റുന്നുവോ?

സ്വാതന്ത്ര്യസമരകാലത്ത് ഉയര്‍ത്തിപ്പിടിച്ച അചഞ്ചലമായ ദേശസ്നേഹം വെംഗാ ബോയ്സിനും സ്പൈസ് ഗേള്‍സിനും പുറകേ പോകുന്ന ഇളയതലമുറയ്ക്കുണ്ടോ?

പുതിയ തലമുറയുടെ ചരിത്രബോധം അളക്കുകയായിരുന്നില്ല. പഴയ മൂല്യങ്ങളെ അവരിപ്പോഴെങ്ങനെ വിലയിരുത്തുന്നു എന്നതായിരുന്നു ന വെബ് ദുനിയ കുരച്ചു മുമ്പു നടത്തിയ അന്വേഷണം.

ഗാന്ധിജിയെ കുറിച്ച് എന്താണഭിപ്രായം?

""അഞ്ഞൂറുരൂപാ നോട്ടില്‍ പടമുള്ള പുള്ളിയല്ലേ... നമ്മുടെ രാഷ്ട്രപിതാവാണത്രേ... രാഷ്ട്ര മാതാവ് ആരാണാവോ?. തിരുവനന്തപുരത്തെ ചരിത്രപ്രസിദ്ധമായ ഒരു കോളജിലെ യുവനേതാവ് ബൈക്കിലിരുന്ന് കൂളിങ് ഗ്ളാസ് ഊരി പോക്കറ്റിലിട്ട് സന്ദേഹിച്ചു.

""ഗാന്ധി? യു മീന്‍ സോണിയാ?... ഷീ ഈസ് പ്രിയങ്കാസ് മദര്‍...'' വനിതാകോളജില്‍ നിന്നും കിട്ടിയ ഉത്തരം ഇതായിരുന്നു.

""ഗാന്ധിജിയായിരുന്നു ഇന്ത്യന്‍ സ്വാതന്ത്ര്യപ്രസ്ഥാനത്തിന്‍റെ അമരക്കാരന്‍, പക്ഷേ ഇന്ത്യാ വിഭജനത്തിനു കാരണം അദ്ദേഹമല്ലേ. ഒരു കരണത്തടിച്ചാല്‍ മറ്റേ കരണം നിങ്ങള്‍ കാണിച്ചുകൊടുക്കുമോ... എന്‍റെ ഹീറോ ഭഗത്സിങാണ്...'' ഒരു പൊളിറ്റിക്സ് വിദ്യാര്‍ത്ഥി പ്രതികരിച്ചു.




നെഹ്റു?

""അദ്ദേഹത്തെക്കുറിച്ച് കേള്‍ക്കുന്നത് അത്ര നന്നല്ല, എം. എസ്. സുബ്ബലക്സ്മിയുമായും ലേഡി മൗണ്ട് ബാറ്റണുമായുഅദ്ദേഹം അത്ര മാന്യനായിരുന്നില്ല. മാത്രമല്ナ."
കാര്യവട്ടം കാന്പസിലെ ഗവേഷണ വിദ്യാര്‍ത്ഥി താടി ചൊറിഞ്ഞു.

ഗാന്ധി ഷര്‍ട്ട് ധരിക്കാത്തതെന്താണെന്ന ചോദ്യത്തിന് "സ്വന്തം മാനം മറയ്ക്കാന്‍ പോലും വസ്ത്രമില്ലാതെ വിഷമിക്കുന്ന ഒരു പാവപ്പെട്ട സ്ത്രീയുടെ അവസ്ഥ കണ്ടിട്ടാണ് ഗാന്ധി ഷര്‍ട്ട് ഉപേക്ഷിച്ചതെന്ന് മറുപടി കിട്ടി.

"അദ്ദേഹം സ്വയം നെയ്തുണ്ടാക്കുന്ന വസ്ത്രങ്ങള്‍ മാത്രമേ ധരിക്കൂ. ഷര്‍ട്ടു തുന്നാന്‍ ധൃതി കാരണം സമയം കിട്ടിയില്ലെന്നേ....''.

""ദണ്ഡിയാത്രയ്ക്ക് പോകുംവഴി ഒരു സ്ത്രീ നഗ്നയായി നില്‍ക്കുന്നത് അദ്ദേഹം കാണാനിടയായി. ഗാന്ധിജി തന്‍റെ തുണിയൂരി അവര്‍ക്ക് കൊടുത്തു. അതിന്‍റെ ഓര്‍മ്മയ്ക്കായി അദ്ദേഹം പിന്നെ മുണ്ട് പുതയ്ക്കാറേയുള്ളൂ.

പുതിയ തലമുറകള്‍ കഥകള്‍ മെനയുകയായി.

ദേശീയഗാനവും ദേശീയപ്രതിജ-്ഞയും തമ്മിലുളള വ്യത്യാസം?

""പാടാനറിയുന്നവര്‍ക്ക് പാടാനാണ് ദേശീയഗാനം. പാടാനറിയാത്തവര്‍ക്ക് ചൊല്ലാന്‍ പ്രതിജ-്ഞയും.''.

വന്ദേ മാതരം അറിയാം. നമ്മുടെ റഹ്മാന്‍ ചേട്ടന്‍ മ്യൂസിക് കൊടുത്ത പാട്ട്. അതിന്‍റെ കൊറിയോഗ്രാഫി പലതവണ കണ്ടിട്ടുണ്ട്.

""ഇതിലൊക്കെ എന്തിരിക്കുന്നു. എല്ലാവരെയും നിര്‍ബന്ധിച്ച് പ്രതിജ-്ഞ എടുപ്പിക്കുകയം ആരും അത് പാലിക്കാതിരിക്കുകയും ചെയ്യുന്പോള്‍ എന്ത് ഗുണം. എനിക്കിതിലൊന്നും താത്പര്യമില്ല''. ക്യാന്പസിലെ അതിശൈത്യത്തിലും വിപ്ളവകാരി പ്രതികരിച്ചു.

""ഭാരതം എന്‍റെ നാടാണ്. എല്ലാ ഭാരതീയരും എന്‍റെ സഹോദരീസഹോദരന്മാരാണ്.. പ്രതിജ്ഞ ചൊല്ലിത്തുടങ്ങിയവര്‍ക്കൊന്നും മുഴുമിപ്പിക്കാനായില്ല. സ്കൂളില്‍ ചൊല്ലിയതെല്ലാം അവര്‍ മറന്നിരിക്കുന്നു.

പോരാനൊരുങ്ങുന്പോള്‍ ഒരുവന്‍ അടുത്തുവിളിച്ച് സ്വകാര്യം പറഞ്ഞു. ""രാജീവ്ഗാന്ധി ഇറ്റലിയില്‍ പോയി അന്യജാതിക്കാരിയെ കെട്ടിയതിന്‍റെ കാര്യമറിയുമോ ഈ പ്രതിജ്ഞയാナ എല്ലാ ഭാരതീയരും സഹോദരീ സഹോദരന്മാരന്നല്ലേ അയാളെ പഠിപ്പിച്ചത്!!!''.

വേറെ പണിയില്ലേ മാഷേ?

""നിങ്ങളെന്താ എന്നെ പരീക്ഷിക്കുകയാണോ....? ദേവദാസ് എന്ന് റിലീസായെന്ന് ചോദിയ്ക്ക് സ്പീല്‍ ബര്‍ഗിന്‍റെ മൈനോരിറ്റി റിപ്പോര്‍ട്ടിനെപ്പറ്റി ചോദിയ്ക്ക്. സച്ചിന്‍ ടെണ്ടുല്‍ക്കറുണ്ടല്ലോ നമുക്ക് സംസാരിയ്ക്കാന്‍. മരിച്ചു മണ്ണടിഞ്ഞവരുടെ കാര്യം കളഞ്ഞൂടെ മാഷേ...?'' ഒട്ടുമുക്കാല്‍ ചോദ്യത്തിനും പലരുടേയും മറുപടി ഇതായിരുന്നു.

ഭരണാധിപന്മാരും മാധ്യമങ്ങളും ഒരു അനുഷ്ടാനം പോലെ കൊണ്ടാടുന്ന ചരിത്രദിനങ്ങളില്‍ ഇളയതലമുറയ്ക്ക് കേവലം കൗതകം മാത്രം. കഞ്ഞിപിഴിഞ്ഞ ഖദറിനും, ഗാന്ധിസത്തിന്‍റെ സത്യസന്ധതയ്ക്കും അവരെ ആകര്‍ഷിക്കാനാവുന്നില്ല. വാലന്‍റൈന്‍സ് ദിനത്തിലും ചാറ്റ് ഷോകളിലുമാണ് അവര്‍ ആകൃഷ്ടരാകുന്നത്.

ആഗോളവത്ക്കരണവും വിദേശാധിപത്യവുമാണോ കാരണങ്ങള്‍? ആവര്‍ത്തിച്ചുള്ള അനുസരണപഠിപ്പിക്കലുകളില്‍ അവര്‍ അസ്വസ്ഥരാകുന്നു. നിയന്ത്രണങ്ങളില്‍ അവര്‍ പ്രകോപിതരാകുന്നു. ചരിത്രപുസ്തകത്തിന്‍റെ ഗന്ധം അവര്‍ക്ക് അസഹ്യമാകുന്നു.

പുതിയ തലമുറ വഴിതെറ്റുകയാണോ? നന്നായി വളരാന്‍, പ്രബുദ്ധരാവാന്‍ ഇവര്‍ ആരെയാണ് അനുകരിക്കേണ്ടത്.

വെബ്ദുനിയ വായിക്കുക