ഒരു പക്ഷെ ഇന്ത്യ ഒരു പിറന്നാള്‍സമ്മാനമാകാം ആര്‍ ആര്‍ക്കുവേണ്ടി അയച്ചുവെന്ന ചോദ്യത്തിനര്‍ത്ഥമില്ല നക്ഷത്രഖചിതമായ ഈ സമ്മാനപ്പൊതിയുടെ ഒരു പാതി നിഗൂഢത മറുപാതിയില്‍ മലകളുംനദികളും പാടങ്ങളുംവനങ്ങളും ആപ്പിള്‍ത്തോട്ടങ്ങളുംകേരനിരകളും അമ്പലവുംപള്ളിയും ചോരയുംകണ്ണീരും തേനുംവീഞ്ഞും ഇന്നലെയുടെ ഖേദവും നാളെയുടെ പ്രത്യാശയും ഉണങ്ങിയ മുറിവുകളും സ്ഖലിക്കുന്ന കലകളും.
മുക്തിയുടെ കല തെരുവില്‍ ഭാരം ചുമക്കുന്നവരുമായ് പങ്കിടുക അസ്ഥികള്‍ പരുത്തിപ്പാടങ്ങളോട് പറയുന്ന കഥ കേള്‍ക്കുക മുട്ടകള്‍ ഏടുത്തുടച്ചുകളയുവാന്‍ ഈ സ്വര്‍ണ്ണപ്പക്ഷിയുടെ വയര്‍ കീറുന്നതെന്തിന് ചോരയ്ക്ക് അവകാശപ്പെട്ടത് ചോരയ്ക്ക് കൊടുക്കുക ഹൃദയത്തിനുള്ളത് ഹൃദയത്തിനും
പിറന്നാളിന് നീ ഇന്ത്യയുടെ ശിരസ്സില്‍ ബോംബിനുപകരം ഒരു പാരിജാതമെറിയുമൊ തഴമ്പ് കെട്ടിയ ആ ശ്രീപാദങ്ങള്‍ ഞാന്‍ കഴുകി വൃത്തിയാക്കും ഒരു കിണ്ടി ഗംഗാജലംകൊണ്ട്