ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയായിരുന്ന ഡോ.സര്‍വേപ്പള്ളി രാധാകൃഷ്ണന്‍. സ്വന്തം ധൈഷണികവും തത്വചിന്താപരവുമായ ഔന്നത്യം കൊണ്ടാണ് ആ പരമപദം അലങ്കരിക്കാന്‍ സര്‍വഥാ യോഗ്യനായത്.
1962 മെയ് 13 മുതല്‍ 1967 മെയ് 13 വരെ അദ്ദേഹം ഭാരതത്തിന്‍റെ രാഷ്ട്രപതിയായിരുന്നു.
അദ്ധ്യാപകനായാണ് അദ്ദേഹം ഔദ്യോഗിക ജീവിതം തുടങ്ങിയത്.അദ്ധ്യാപകന്‍ എന്ന നിലയിലാണ് ലോകപ്രശസ്തനായത്. അദ്ദേഹത്തിന്‍റെ ജന്‍മദിനമായ സെപ്റ്റംബര്‍ അഞ്ച് ഇന്ത്യയില്‍ അദ്ധ്യാപക ദിനമായി ആചരിക്കുന്നു.
1888 സെപ്റ്റംബര്‍ അഞ്ചിന് അന്നത്തെ മദ്രാസ് സംസ്ഥാനത്തെ തിരുത്തണിയിലാണ് ഡോ രാധാകൃഷ്ണന്‍ ജനിച്ചത്.1975 ഏപ്രില്‍ 17 നു അന്തരിച്ചു.
വിശ്വ പൗരന്‍
ഇന്ത്യന്‍ തത്വചിന്തയെ പശ്ഛാത്യ ഐഡിയലിസ്റ്റിക് തത്വചിന്തര്‍ക്കു പരിചയപ്പെടുത്തുകയും മനസ്സിലാക്കി ക്കൊടുക്കുകയും അങ്ങനെ ഇന്ത്യന്‍ ദര്‍ശനങ്ങളൂടെ മഹിമ ഉദ് ഘോഷിക്കുകയും ചെയ്തു എന്നതാണ് രാധാകൃഷ്ണന്‍റെ ഏറ്റവും മികച്ച സംഭാവന. ദി ഹിന്ദു വ്യൂ ഓഫ് ലൈഫ്, ഇന്ത്യന്‍ ഫിലോസഫി എന്നിവയാണ് പ്രധാന കൃതികള്‍ .
തത്വചിന്തകന്‍ അദ്ധ്യാപകന്‍,നയതന്ത്രജ്ഞന്‍, വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ സാംസ്കാരിക നായകന്‍ എന്നീ നിലകളീല്‍ അദ്ദേഹത്തിന്‍റെ സേവനം വില മതിക്കാനാവത്തതാണ്.
വസുധൈവ കുടുംബകം-ലോകം ഒരു കുടുംബം-എന്നതായിരുന്നു രാധാകൃഷ്ണന്‍റെ കാഴ്ചപ്പാട്. വിദ്യാഭ്യാസം തൊഴിലോ പദവിയൊ നേടാനുള്ളതല്ല തന്നിലെ ആത്മീയതയെ തിരിച്ചറിയാനുള്ളതാണ് എന്നദ്ദേഹം ഒര്‍മ്മിപ്പിച്ചു.
അവനവന്‍റെ ഉള്ളിലെ ദൈവത്തെ കണ്ടെത്താന്‍ സഹായിക്കുന്ന ഉപാധിയാണ് മതം. യഥാര്‍ഥ ആത്മീയത മതങ്ങള്‍ക്കപ്പുറത്താണ്.സ്വതന്ത്ര സമൂഹമെന്ന സങ്കല്പത്തിന്‍റെ ഇരു വശങ്ങളാണ് ആത്മീയതയും സാമൂഹിക സൗഹാര്‍ദ്ദവും എന്നദ്ദേഹം പറഞ്ഞു.
തത്വശാസ്ത്ര അദ്ധ്യപകന്‍, വി സി, നയതന്ത്രജ-്ഞന്‍
തിരുത്തണിയിലും തിരുപ്പതിയിലുമ്മയിരുന്നു രാധാകൃഷ്ണന്‍റെ ചെറുപ്പാകാലം. മദ്രാസില്‍ ഉന്നത വിദ്യാഭ്യാസം നടത്തി . എം. എ ക്ക് പഠിക്കുമ്പോള്‍ എഴുതിയ പ്രബന്ധം അക്കാലത്ത് വലിയ പ്രശംസ പിടിച്ചു പറ്റിയിരുന്നു.
1938-48 കാലത്ത് ബനാറസ് ഹിന്തു സര്‍വകലാശാലയുടെ വൈസ് ചാന്‍സലറയിരുന്നു രാധാകൃഷ്ണന്‍ . പിന്നീട് ഡല്‍ഹി സര്‍വകലാശാലാ വി സി യുമായി
1946-52 കാലത്ത് യുനെസ്കൊയിലെ അംബാസഡര്‍ ആയതോടെയാണ് നയതന്ത്രജ-്ഞന്‍ എന്ന നിലയില്‍ അദ്ദേഹം അറിയപ്പെടുന്നത്, പിന്നീട് 49-52 കാലത്ത് മോസ്കോയിലെ അംബാസഡറായും പ്രവര്‍ത്തിച്ചു
ഓക്സ് ഫോര്‍ഡില്‍
1929 ല്‍ അദ്ദേഹം ഓക്സ് ഫോര്‍ഡിലെ മാഞ്ചസ്റ്റര്‍ കോളജ-ില്‍ പ്രിന്‍സിപ്പാളായി.എസ്റ്റിന്‍ കാര്‍പ്പെന്‍റര്‍ പോയ ഒഴിവിലായിരുന്നു നിയമനം. ഇക്കാലത്ത് ഓക്സ് ഫോര്‍ഡിലെ കുട്ടികള്‍ക്ക് കംപാരറ്റീവ് റിലിജ-ിയനെക്കുറിച്ച് ക്ളസ്സെടുക്കാന്‍ അദ്ദേഹത്തിന് ഒട്ടേറെ അവസരം ലഭിച്ചു.
1936 ഇല്‍ അദ്ദേഹത്തെ പൗരസ്ത്യ മതങ്ങളും എത്തിക്സും എന്ന വിഷയത്തിലെ സന്ദര്‍ശക പ്രൊഫസറായി നിയമിച്ചു.
1952 ല്‍ ഇന്ത്യയു ടെ ആദ്യത്തെ ഉപരാഷ് ട്രപതി ആവും വരെ അദ്ദേഹം ഈ പദവിയില്‍ തുടര്‍ന്നു. പത്തു കൊല്ലം അദ്ദേഹം ഉപരാഷ്ട്രപതിയായും പ്രവര്‍ത്തിച്ചു. .