ഇന്ത്യന്‍ സ്വാതന്ത്ര്യ നിയമം

1947 ഓഗസ്റ്റ് 15-ാം തീയതി മുതല്‍ ഇന്ത്യയേയും പാകിസ്ഥാനേയും രണ്ടു സ്വതന്ത്രരാഷ്ട്രങ്ങളായി പ്രഖ്യാപിക്കുന്നതായിരുന്നു 1947ലെ ഇന്ത്യന്‍ സ്വാതന്ത്ര്യ നിയമം .

നിയമത്തിലെ പ്രധാന വ്യവസ്ഥകള്‍.
1947 ഓഗസ്റ്റ് 15-ാം തീയതി ബ്രീട്ടീഷുകാര്‍ അധികാരം പൂര്‍ണമായും കൈയൊഴിയുന്നതാണ്.
ബോംബെ, മദ്രാസ്, യു. പി, സി. പി. ബിഹാര്‍, പൂര്‍വ പഞ്ചാബ് ,പശ്ഛിമബംഗാള്‍, സില്‍ഹെറ്റ് ഡിസ്ട്രിക്ടിലെ മുസ്ളീം ഭൂരിപക്ഷ പ്രദേശങ്ങള്‍ ഒഴികെയുളള ആസാം., ഡല്‍ഹി, മൊര്‍ക്വാറ, കൂര്‍ഡ് എന്നിവയുള്‍പ്പെട്ടതായിരിക്കും "

ഇന്ത്യന്‍ ഡൊമിനിയന്‍'. സിന്‍ഡ് അതിര്‍ത്തി പ്രവിശ്യ, പശ്ഛിമ പഞ്ചാബ്, ബംഗാള്‍, ബലൂചിസ്ഥാന്‍ എന്നിവ ചേര്‍ന്നതായിരിക്കും പാകിസ്ഥാന്‍. പഞ്ചാബ്, ബംഗാള്‍ എന്നീ പ്രവിശ്യാ അതിര്‍ത്തികളില്‍ അതിര്‍ത്തി നിര്‍ണ്ണയിക്കുന്നതിന് ഗവര്‍ണര്‍ ജനറല്‍ ഒരു അതിര്‍ത്തി നിര്‍ണ്ണയ കമ്മീഷനെ നിയമിക്കുന്നതാണ്.

ബ്രീട്ടീഷ് ലായറായ സര്‍ സിറിള്‍ റാഡ് ക്ളിഫ് ആയിരിക്കും കമ്മീഷന്‍റെ ചെയര്‍മാന്‍, ഇന്ത്യയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നും ഓരോ ജഡ്ഡിമാര്‍ കമ്മീഷന്‍ അംഗങ്ങളായിരിക്കും. ഇരുഡൊമിനിയനുകളിലേയും ഭരണഘടനാ നിര്‍മ്മാണ സമിതികള്‍ തങ്ങളുടെ ഭരണഘടനകള്‍ക്ക് രൂപം നല്‍കുന്നതാണ്.

ബ്രീട്ടീഷ് കോമണ്‍വെല്‍ത്തില്‍ നിന്ന് വിട്ടുപോകണോ എന്ന കാര്യം തീരുമാനിക്കാനും അവര്‍ക്ക് അധികാരമുണ്ടായിരിക്കും. ഡൊമിനിയന്‍ മന്ത്രിസഭകള്‍ തങ്ങളുടെ ഗവര്‍ണ്ണര്‍ ജനറലുമാരെ നിശ്ഛയിക്കുന്നതും1947 ഓഗസ്റ്റ് 15-ാം തീയതി മുതല്‍ അവര്‍ സ്റ്റേറ്റുകളുടെ ഭരണത്തലവന്മാരായിരിക്കുന്നതുമാണ്.

പുതിയ ഭരണഘടനകള്‍ നിലവില്‍ വരുന്നതുവരെ 1935 ലെ ആക്ട് പ്രാബല്യത്തിലിരിക്കും. പ്രവിശ്യയിലെ ഗവര്‍ണര്‍മാരെ കേന്ദ്രമന്ത്രിസഭ നിയമിക്കുന്നതാണ്. അവര്‍ വ്യവസ്ഥാപിത ഭരണത്തലവന്മാരായിരിക്കും. പ്രവിശ്യാമന്ത്രിസഭകളുടെ ഉപദേശമനുസരിച്ചായിരിക്കും അവര്‍ പ്രവര്‍ത്തിക്കുക.

ഓഗസ്റ്റ് 15-ാം തീയതിമുതല്‍ സ്റ്റേറ്റ് സെക്രട്ടറിയും ഇന്ത്യാ ഓഫീസും പ്രവര്‍ത്തിക്കുന്നതല്ല. ഇന്ത്യാ-പാകിസ്ഥാന്‍ വിഷയങ്ങള്‍ കോമണ്‍വെല്‍ത്ത് റിലേഷന്‍സ് സെക്രട്ടറിയായിരിക്കും കൈകാര്യം ചെയ്യുക. ഇരു സ്റ്റേറ്റുകള്‍ക്കും പാര്‍ലമെന്‍റുകളുണ്ടാകുന്നതുവരെ ഭരണഘടനാ നിര്‍മ്മാണസഭപാര്‍ലമെന്‍റിന്‍റെ ജോലികൂടി നിര്‍വ്വഹിക്കുന്നതാണ്.

1947 ഓഗസ്റ്റ് 15 മുതല്‍ നാട്ടുരാജ്യങ്ങളുടെ മേല്‍ ബ്രിട്ടനുണ്ടായിരുന്ന അധീശാധികാരം ഇല്ലാതായിത്തീരുന്നതാണ്. നാട്ടുരാജ്യങ്ങള്‍ക്ക് ഇന്ത്യയിലോ പാകിസ്ഥാനിലോ ചേരാനോ സ്വതന്ത്രമായി നില്‍ക്കാനോ അവകാശമുണ്ടായിരിക്കും.



വെബ്ദുനിയ വായിക്കുക