കേരളത്തിന്‍റെ പതിമൂന്നാം ചലച്ചിത്രമേളയില്‍ സുവര്‍ണ്ണ ചകോരത്തിനായി മത്സരിക്കുന്ന രണ്ടാമത്തെ ടര്‍ക്കിഷ് ചിത്രമാണ് ‘മൈ മര്‍ലെന്‍ ആന്റ് ബ്രാന്‍ഡോ’.
റീസ് സെലിക്കിന്‍റെ ‘അഭയാര്‍ത്ഥി‘കളാണ് മറ്റൊരു ചിത്രം. സംഭവ കഥകളെ അധികരിച്ചുള്ളതാണ് രണ്ടു ചിത്രങ്ങളും. ഹുസേവിന്‍ കാരാബേവ് ആണ് ഈ ചിത്രത്തിന്‍റെ സംവിധായകന്‍.
കാമുകനെത്തേടി യാത്രയാവുകയാണ് ഇസ്‌താംബൂളുകാരിയായ നാടകനടി ഹമാ അലി കുര്‍ദ് വംശജനായ വടക്കന്‍ ഇറാഖി ഐസയാണ് കാമുകന്‍ . അമേരിക്കയുടെ ഇറാഖ് അധിനിവേശം പ്രണയികളുടെ ആശയവിനിമയത്തിന് തടസ്സമാകുന്നു.
ഹമാ അലി തന്‍റെ ഐസയ്‌ക്ക് തന്‍റെ ഹാന്‍ഡികാമില്‍ ചിത്രീകരിച്ച മനോഹരങ്ങളായ പ്രണയസന്ദേശങ്ങള്‍ അയച്ചുകൊണ്ടിരുന്നു.
PRO
PRO
ആ സന്ദേശങ്ങളില്‍ തന്‍റെ നാട്ടിലെ ഭീകരമായ അക്രമങ്ങളും താന്‍ അഭിനയിച്ച കോമഡി ചിത്രങ്ങളുടെ ഭാഗങ്ങളും ഐസയോടുള്ള പ്രണയവുമൊക്കെ ഉണ്ടായിരുന്നു.
തനിക്കുചുറ്റുമുള്ളവരാല്‍ തെറ്റിദ്ധരിക്കപ്പെടുകയും കൂടുതല്‍ കൂടുതല്‍ ഒറ്റപ്പെടുകയും ചെയ്യുന്നു.