ജീവിതകാഴ്‌ചകളുടെ ‘ഡ്രീംസ്‌ ഓഫ്‌ ഡസ്റ്റ്’

PROPRO
ജീവിതത്തിന്‍റെ ഭാഗ്യവേട്ടയെ കുറിച്ചുളള ചിത്രമാണ്‌ ‘ഡ്രീംസ്‌ ഓഫ്‌ ഡസ്റ്റ്’‌. അനന്തമായ മരുഭൂമിയില്‍ സ്വര്‍ണ്ണ വേട്ട നടത്താനിറങ്ങിയ പാവങ്ങളുടെ ജീവിത പ്രതീക്ഷകളാണ്‌ സിനിമയുടെ പ്രമേയം.

മനുഷ്യന്‌ നിലനില്‍ക്കാന്‍ പോലും ആവാത്ത മരുഭൂമിയിലും ജീവിതം തളിര്‍ക്കുന്നു. പ്രതീക്ഷകള്‍ പുലരുന്നു.

നൈജീരിയന്‍ കര്‍ഷകനായ മൊക്താര്‍ ഇളയകമളുടെ മരണം ഏല്‍പ്പിച്ച വേദനകളില്‍ നിന്ന്‌ രക്ഷപ്പെടുന്നതിനായാണ്‌ സ്വര്‍ണ്ണ വേട്ട നടക്കുന്ന മരുഭൂമിയില്‍ എത്തുന്നത്‌.

ഖനിയില്‍ ജോലി തേടിയാണ്‌ അയാള്‍ എത്തുന്നതെങ്കിലും സ്വര്‍ണ്ണവേട്ടക്കാര്‍ ദശകങ്ങള്‍ക്ക്‌ മുമ്പേ അവിടം ഉപേക്ഷിച്ച്‌ പോയിരുന്നു. അപ്രതീക്ഷിതമായി എത്തുന്ന ഭാഗ്യം കാത്ത്‌ കുറേപേര്‍ അവിടെ കാത്തിരിക്കുന്നുണ്ട്‌.

പുറംലോത്ത്‌ നിന്ന്‌ ഒറ്റപ്പെട്ട ആ പാഴ്‌ഭൂമിയില്‍ അയാള്‍ ചിലരെ കണ്ടെത്തുന്നു. ജീവിതത്തില്‍ നിന്ന്‌ ഒളിച്ചോടാന്‍ ശ്രമിച്ച അയാളുടെ മുന്നില്‍ ജീവിതം വീണ്ടും എത്തുകയാണ്‌.
PROPRO

സിനിമ എഴുത്തുകാരനായ ലൗറന്‍റ് സാല്‍ഗ്യൂസിന്‍റെ കന്നി സംരംഭമാണ്‌ ഈ ചിത്രം. ചിത്രത്തില്‍ സംഭാഷണവും സംഗീതവും പശ്ചാത്തല ശബ്ദവും പരമാവധി ലഘൂകരിച്ചിരിക്കുകയാണ്‌ സംവിധായകന്‍ .

മൊക്താറിന്‍റെ അസ്വസ്ഥമായ അന്തരിക മനസിലേക്ക്‌ പ്രേക്ഷകനെ കൂട്ടികൊണ്ടുപോകാനുള്ള ഒരു തന്ത്രമായാണ്‌ സംവിധായകന്‍ ഈ രീതി ഉപയോഗിച്ചിരിക്കുന്നതെന്ന് നിരൂപകര്‍ ചൂണ്ടികാട്ടുന്നു.

സണ്‍ഡാന്‍സ്‌, വെനീസ്‌ മേളകളില്‍ ചിത്രം നിരൂപക ശ്രദ്ധ നേടിയിരുന്നു.