കച്ചവട സിനിമ ഇഷ്‌‌ടമല്ലെന്ന്‌ സുഭാഷ്‌ ഗയ്‌

ബുധന്‍, 17 ഡിസം‌ബര്‍ 2008 (12:56 IST)
PRO
കച്ചവട സിനിമയെക്കാള്‍ തനിക്ക്‌ ഏറെ പ്രിയം കലാമൂല്യമുള്ള സിനിമയോടാണെന്ന്‌ പ്രശസ്‌ത സംവിധായകന്‍ സുഭാഷ്‌ ഗയ്‌ പറഞ്ഞു.

കഥ പറയുന്ന രീതിയും അവതരണ ശൈലിയുമാണ്‌ സിനിമയില്‍ പ്രധാനം - അദ്ദേഹം അഭിപ്രായപ്പെട്ടു.
ചലച്ചിത്രമേളയോടനുബന്ധിച്ച്‌ വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ തിരക്കഥാ ശില്‍പശാല ഉദ്‌ഘാടനം ചെയ്യുകയായിരുന്നു ഗയ്‌. ഡിസംബര്‍ 19 വരെയാണ്‌ ശില്‍പശാല.

പുതുതലമുറ തിരക്കഥ രചനപോലുള്ള സര്‍ഗാത്മക മേഖലകളിലേയ്‌ക്ക്‌ കടക്കുന്നില്ല ഈ അവസ്ഥ മാറേണ്ടതുണ്ട്‌. തന്‍റെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങള്‍ വിവരിച്ച ഗയ്‌ താനിപ്പോഴും ചലച്ചിത്ര വിദ്യാര്‍ത്ഥിയാണെന്നും മേളകള്‍ പുതിയ പാഠങ്ങള്‍ പകരുന്നുവെന്നും പറഞ്ഞു.

കാനഡയിലെ പ്രക്‌സി സെന്‍റര്‍ ഫോര്‍ സ്‌ക്രീന്‍ റൈറ്റേഴ്‌സും ചലച്ചിത്ര അക്കാദമിയും സംയുക്തമായിട്ടാണ്‌ ശില്‍പശാല സംഘടിപ്പിച്ചിട്ടുള്ളത്‌. അമ്‌നോണ്‍ ബുച്‌ബിന്ദന്‍, തിരക്കഥാകൃത്ത്‌ അഞ്‌ജും രാജാബാലി എന്നിവരാണ്‌ ശില്‍പശാലയ്‌ക്ക്‌ നേതൃത്വം നല്‍കുന്നത്‌.

വെബ്ദുനിയ വായിക്കുക