കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ ലോക ചലച്ചിത്ര രംഗത്തെ 133 പ്രതിഭകള്‍ അതിഥികളായെത്തും. ഇതിനു പുറമെ ലോകത്തെ അഞ്ച് വമ്പന്‍ നിര്‍മ്മാണ കമ്പനികള്‍ മേളയില്‍ പങ്കെടുക്കും. വിഖ്യാത ചിലിയന്‍ സംവിധായകന്‍ മിഗ്വേല്‍ ലിറ്റിന്‍, കമലഹാസന്‍ എന്നിവര്‍ വിശിഷ്ടാഥിതികളായി എത്തും.
ഇതാദ്യമായാണ് സിനിമ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന വന്‍കിട വിതരണക്കമ്പനികള്‍ മേളക്കെത്തുത്. സെല്ലുലോയ്ഡ് ഡ്രീംസ് , സോണി പിക്ച്ചേഴ്സ് , വൈല്‍ഡ് ബഞ്ച് , പിയോണിവാ ഫിലിംസ്, ഫോര്‍ട്ടിസ്സിമോ എന്നീ നിര്‍മ്മാണ വിതരണ കമ്പനികള്‍ മലയാളമുള്‍പ്പെടെയുള്ള പ്രാദേശിക ചിത്രങ്ങള്‍ക്ക് വിപണി കണ്ടെത്താനാണ് മേളയില്‍ പങ്കാളികളാകുത്.
ഇവര്‍ കേരളത്തിലെ നിര്‍മ്മാതാക്കളുമായും ഈ മേഖലയിലെ സംഘടനകളുമായും ആശയവിനിമയം നടത്തും. ഡിസംബര്‍ 10 ന് ഇതിനായി പ്രത്യേക സെമിനാറും സംഘടിപ്പിച്ചിട്ടുണ്ട്. 31 രാജ്യാന്തര മേളകളുടെ പ്രതിനിധികളും ചിത്രങ്ങള്‍ തെരഞ്ഞെടുക്കുതിനായി എത്തുന്നുണ്ട്.
കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ ജൂറി ചെയര്‍മാന്‍ പ്രശസ്ത ചെക്കോസ്ലോവിയന്‍ സംവിധായകന്‍ ജിറി മെന്‍സില്‍ ആയിരിക്കും. പ്രശസ്ത ആഫ്രിക്കന്‍ നടിയും സംവിധായികയുമായ നാക്കി സി സാവ്നെ, പോളണ്ട് തിരക്കഥാകൃത്ത് അഗ്നേഷ്ക ഹോളണ്ട് ,ഇന്ത്യന്‍ നടനും നിര്‍മ്മാതാവുമായ നസറുദ്ദീന്‍ ഷാ , ഇറാനിയന്‍ നിര്‍മ്മാതാവ് ജാഫര്‍ ഫനാഹി എന്നിവരാണ് ജൂറി അംഗങ്ങള്‍.