ഡിസംബര്‍ ഏഴുമുതല്‍ 14 വരെ നടക്കു രാജ്യാന്തര ചലച്ചിത്രമേളയില്‍ മത്സര വിഭാഗത്തില്‍ 14 ചിത്രങ്ങള്‍ മാറ്റുരയ്ക്കും.44 രാജ്യങ്ങളില്‍ നിന്നുള്ള 450 എന്‍ട്രികളില്‍ നിന്നാണ് മത്സരവിഭാഗത്തിലെ ചിത്രങ്ങള്‍ തെരഞ്ഞെടുത്തത്. മലയാളത്തില്‍ നിന്ന് രണ്ടു ചിത്രങ്ങളാണുള്ളത്.
അടൂര്‍ ഗോപാലകൃഷ്ണന്‍റെ ‘നാലു പെണ്ണുങ്ങള്‍’, പി ടി കുഞ്ഞുമുഹമ്മദിന്‍റെ ‘പരദേശി’ അഗ്നിദേവ് ചാറ്റര്‍ജിയുടെ ‘പ്രബോ നോസ്തോ ഹോയ് ജായ്’ എന്നിവയാണ് മത്സരിക്കുന്ന ഇന്ത്യന്‍ ചിത്രങ്ങള്‍.
രണ്ടു ദശാബ്ദക്കാലം ചൈനയിലുണ്ടായ സാമൂഹ്യമാറ്റങ്ങള്‍ക്കൊപ്പം സഞ്ചരിച്ച ക്വാന്‍യോങ്ങ് എന്ന സ്ത്രീയുടെ കഥ പറയുന്ന ഷുവാങ്ങ് യുക്സിന്‍റെ ‘ടീത്ത് ഓഫ് ലവും’, നഷ്ടസ്വപ്നങ്ങളിലൂടെ ബന്ധങ്ങളുടെ ആഴംതേടുന്ന മെക്സിക്കന്‍ സംവിധായകനായ റൂബന്‍ ഇമാസിന്‍റെ ‘ടാര്‍ട്ടില്‍ ഫാമിലി’യും മത്സരത്തിനുണ്ട്.
ബ്രസീലിയന്‍ സംവിധായകനായ കരീം അയ്നസിന്‍റെ ‘ഷൂലി ഇന്‍ ദ് സ്കൈ’ , ചിലിയില്‍ നിന്ന് അല്‍ഫോന്‍സോ ഗസിറ്റോയുടെ ‘ എല്‍ റെ ഡി സാന്‍ ഗ്രിഗറിയോ’ , ഇറാനിയന്‍ ചലച്ചിത്രകാരന്‍ മനിയ അക്ബാരിയുടെ 10+4, അര്‍ജന്‍റീനയില്‍ നിന്ന് ലൂസിയാ പിയാന്‍സോയുടെ ചിത്രം , പോര്‍ച്ചുഗല്‍ സംവിധായകന്‍ തെരേസ പ്രദയുടെ സ്ലീപ് വാക്കിങ് ലാന്‍റ് , നീല്‍ ബുബോയ്താന്‍റെ ഫിലിപ്പൈന്‍ ചിത്രം ‘കാസ്ക്കറ്റ് ഫോര്‍ ഹയര്‍’ , ഹോങ്കോംഗ് സംവിധായകന്‍ ഷാങ്ങ് യാങ്ങിന്‍റെ ‘ ഗെറ്റിംഗ് ഹോം’, അബ്ദുള്ള ഓഗസിന്‍റെ ടര്‍ക്കി ചിത്രം എന്നിവയാണ് മത്സരത്തിനുള്ള വിദേശ ചിത്രങ്ങള്‍.
മികച്ച ചിത്രത്തിന് 10 ലക്ഷം രൂപയും സുവര്‍ണ്ണ ചകോരവും ലഭിക്കും. മികച്ച സംവിധായകന്‍, നവാഗത സംവിധായകന്‍ ഓഡിയന്‍സ് പോള്‍, ഫിപ്രസ്സി, നെറ്റ്പാക്ക് അവാര്‍ഡുകളും സമ്മാനിക്കും.