സുവര്‍ണ ചകോരവും പത്തുലക്ഷവും കരസ്ഥമാക്കുവാന്‍ പന്ത്രെണ്ടാമത് ചലച്ചിത്ര മേളയില്‍ 14 ചിത്രങ്ങള്‍ മത്സരിക്കും. അടൂരിന്‍റെ ‘നാലു പെണ്ണുങ്ങള്‍’, പി. ടി. കുഞ്ഞു മുഹമ്മദിന്‍റെ ‘പരദേശി’,ഫിലിപ്പീന്‍സ് സംവിധായകന്‍ ബുബോയ്‌താന്‍റെ ‘കാസ്ക്കറ്റ് ഫോര്‍ ഹെയര്‍’ തുടങ്ങിയ ചിത്രങ്ങളും മത്സരിക്കുന്നുണ്ട്.
മേളയില്‍ നാനൂറ്റി അമ്പതോളം ചലച്ചിത്രങ്ങള്‍ മേളയ്ക്ക് മിഴിവേകും. ലോക സിനിമ, ഇന്ത്യന്‍ സിനിമ, മലയാള സിനിമ ഇന്ന് ഈ ചിത്രങ്ങള്‍ ഇന്നലെയുടെയും ഇന്നിന്‍റെയും ലോകയാഥാര്‍ത്ഥ്യം ആസ്വാദകര്‍ക്ക് പകര്‍ന്നു കൊടുക്കും.
കഴിഞ്ഞ തവണ 200ല്‍ പരം ചിത്രങ്ങളാണ് മത്സരവിഭാഗത്തിനായി എത്തിയതെങ്കില്‍ ഇത്തവണ 450 എന്‍ട്രികളാണ് ആഗോള പ്രിയത വിളിച്ചറിയിച്ചുക്കൊണ്ട് കടല്‍ കടന്നെത്തിയത്.
വിഖ്യാത കൊറിയന്‍ സംവിധായകന്‍ ഇവോണ്‍ ടീക്കിന്‍റെ എട്ടു ചിത്രങ്ങള്‍ ഇതാദ്യമായിട്ടാണ് ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കുന്നത്. വെനിസ്, കാന്‍ തുടങ്ങിയ മേളകളില്‍ ഏറെ ആസ്വാദകരെ ഉണ്ടാക്കിയവയാണ് ഈ ഏട്ടു ചിത്രങ്ങള്‍.