കേരള രാജ്യാന്തര ചലച്ചിത്രമേള കമല്‍ഹാസന്‍ ഉദ്ഘാടനം ചെയ്യും. നിശാഗന്ധിയില്‍ ഡിസംബര്‍ ഏഴിന് വൈകിട്ട് ആറിന് സാംസ്കാരിക മന്ത്രി എം എ ബേബി അധ്യക്ഷനാവുന്ന ചടങ്ങില്‍ വിഖ്യാത ചിലിയന്‍ സംവിധായകന്‍ മിഗ്വേല്‍ ലിറ്റിന്‍, കമലഹാസന്‍ എന്നിവര്‍ വിശിഷ്ടാഥിതികളായിരിക്കും.
മലയാള സിനിമയുടെ വളര്‍ച്ചയ്ക്ക് ഏറെ സംഭാവന നല്‍കിയ 13 ചലച്ചിത്രപ്രതിഭകളെ വേദിയില്‍ ആദരിക്കും. നിര്‍മ്മാതാക്കളായ എം ഒ ജോസഫ്, കെ എന്‍ രവീന്ദ്രനാഥന്‍ നായര്‍, ആര്‍ എസ് പ്രഭു, നിരൂപകനും ഫിലിം ആര്‍ക്കൈവ്സ് മുന്‍ ഡയറക്ടറുമായ പി കെ നായര്‍, സംഗീത സംവിധായകരായ എം എസ് വിശ്വനാഥന്‍, എം കെ അര്‍ജുനന്‍, ഗായിക എസ് ജാനകി, കലാ സംവിധായകന്‍ എസ് കൊനാട്, നടിമാരായ കെ പി എ സി ലളിത, കെ ആര്‍ വിജയ, ടി ആര്‍ ഓമന, ശാന്താദേവി, മേക്കപ്പ്‌മാന്‍ കെ വേലപ്പന്‍ എന്നിവരെയാണ് ആദരിക്കുക.
താളങ്ങളിലൂടെ കേരളീയ കലാരൂപങ്ങളുടെ വികാസവും ദൃശ്യബോധത്തിന്‍റെ വളര്‍ച്ചയും ദൃശ്യവത്ക്കരിക്കു 'റിഥം ഒഫ് കേരള' തുടര്‍ന്ന് അരങ്ങേറും. കേരള ഫോക്ലോര്‍ അക്കാദമിയാണീ പരിപാടി തയ്യാറാക്കുത്. തുടര്‍ന്ന് ഹന മക്ബല്‍ ബഫ് സംവിധാനം ചെയ്ത 'ബുദ്ധ കൊളാപ്സ്ഡ് ഔട്ട് ഓഫ് ഷെയിം' പ്രദര്‍ശിപ്പിക്കും.
മനുഷ്യമനസ്സിന്‍റെ സങ്കീര്‍ണ്ണതകളെ സൗമ്യത കൂടാതെ വരച്ചുകാട്ടിയ സ്പാനിഷ് സംവിധായകനാണ് പെദ്രോ അല്‍മദൊവറിന്‍റെ റിട്രോസ്പെക്ടീവ് കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ മുഖ്യ ആകര്‍ഷണമായിരിക്കും. ഈ വിഖ്യാത സംവിധായകന്‍റെ 13 സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കും. വര്‍ണ്ണവും ശബ്ദവും സംഗീതവും അര്‍ത്ഥവത്തായി സിനിമയില്‍ സിവേശിപ്പിച്ച് ലോകത്തിന് മാതൃക സൃഷ്ടിച്ച പ്രതിഭയാണ് അല്‍മദൊവര്‍.
തന്‍റേടികളായ സ്ത്രീ കഥാപാത്രങ്ങള്‍, സ്വവര്‍ഗ്ഗ പ്രേമം, പ്രതീകാത്മകത, രതിസൗഹൃദങ്ങള്‍ എന്നീ പൊതുവായ സവിശേഷതകള്‍ പങ്കിടുമ്പോഴും ഓരോ അല്‍മദൊവര്‍ ചിത്രവും രൂപഘടനകൊണ്ടും തനതായ ആഖ്യാനശൈലി കൊണ്ടും വ്യത്യസ്തമാണ്.
ടെലിവിഷന്‍ അവതരണത്തില്‍ സംഭവിച്ചുകൊണ്ടിരിക്കു മൂല്യത്തകര്‍ച്ചയെ നിശിതമായി വിമര്‍ശിക്കുന്ന കിക,സ്പെയിനിലെ അടിയന്തരാവസ്ഥയുടെ ഭീകരമുഖങ്ങള്‍ സ്വാംശീകരിച്ച ചിത്രമായ ലൈവ് ഫ്ലെഷ്,സ്പാനിഷ് മതസ്ഥാപനങ്ങള്‍ക്കെതിരെ കലഹിക്കുന്ന ഡാര്‍ക് ഹാബിറ്റ്സ് , മകന്‍റെ അന്ത്യാഭിലാഷം നിറവേറ്റാന്‍ ശ്രമിക്കു അമ്മയുടെ കഥപറയുന്ന ആള്‍ എബൗട്ട് മൈ മദര്‍, ബന്ധങ്ങളുടെ കഥ പറയുന്ന ‘ഹായ് ഹീല്‍സ്’ എന്നിവ മേളയിലുണ്ട്.