താരമാകാന്‍ അല്‍മദൊര്‍

PROPRO
സ്പെയിനിന്‍റെ ചലച്ചിത്രകാരന്‍ പെദ്രോ അല്‍മദവൊര്‍ ആയിരിക്കും ഇക്കുറി മേളയുടെ താരമാകുക. സ്വവര്‍ഗാനുരാഗിയാണെന്ന്‌ സ്വയം പ്രഖ്യാപിക്കാന്‍ മടികാണിച്ചിട്ടില്ലാത്ത അല്‍മദവൊര്‍, പക്ഷെ തന്‍റെ ചിത്രങ്ങളെ അങ്ങനെ വര്‍ഗീകരിക്കുന്നതിനെ ഇഷ്ടപ്പെടുന്നില്ല.

തന്‍റെ ലൈംഗികചുവയും സിനിമയും തമ്മില്‍ ബന്ധിപ്പിക്കുന്നതിനെ അല്‍മദവൊര്‍ എല്ലായ്പ്പോഴും എതിര്‍ത്തിരുന്നു. രാജ്യന്തരതലത്തിള്ല്‍ ശ്രദ്ധിക്കപ്പെട്ട ആദ്യകാലഘട്ടത്തില്‍ അല്‍മദവൊറിനെ ‘ഗേ ചിലച്ചിത്രകാരന്‍’ എന്ന നിലയില്‍ കാണാന്‍ ശ്രമം ഉണ്ടായെങ്കിലും അത്തരം ചട്ടക്കൂടുകള്‍ തകര്‍ത്ത്‌ സ്പെയിനിലെ മികച്ച ചലച്ചിത്രകാരനായി വളരാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞിട്ടുണ്ട്‌.

പതിനൊന്നാം മേളയില്‍ ‘വോള്‍വര്‍’ എന്ന അല്‍മദവൊര്‍ ചിത്രത്തിനായി പ്രതിനിധികള്‍ കാത്തിരിക്കുകയായിരുന്നു. അല്‍മദവൊറിന്‍റെ പതിമൂന്ന്‌ സിനിമകളായിരിക്കും ഇത്തവണത്തെ മേളയുടെ മുഖ്യ ആകര്‍ഷണം. സങ്കീര്‍ണമായ ആഖ്യാനം, സ്വയം കാണംകെടുത്തുന്ന തമാശകള്‍, കടുത്ത വര്‍ണ്ണങ്ങള്‍, കുടുംബബന്ധങ്ങള്‍, എല്ലാമടങ്ങുന്നതാണ്‌ അല്‍മദവൊര്‍ ചിത്രങ്ങള്‍.
PROPRO


എന്നാല്‍ ഏറ്റവും പ്രധാനം സ്ത്രീകളാണ്‌. സ്ത്രീകളുടെ ജീവിതമാണ്‌ ആത്യന്തികമായി എല്ലാ അല്‍മദവൊര്‍ ചിത്രങ്ങളും.‘അല്‍മദൊറിന്‍റെ പെണ്ണുങ്ങള്‍’ എന്ന പ്രയോഗം തന്നെ ലോകസിനിമസാഹിത്യകാരന്മാര്‍ ഉപയോഗിക്കുന്നു.


PROPRO
വിഭ്രാന്തിയുടെ വക്കിലെത്തിയ പെണ്ണുങ്ങള്‍

രാജ്യാന്തരതലത്തിലേക്ക്‌ അല്‍മദവൊറിന്‍റെ വരവ്‌ അറിയിച്ച ചിത്രമായിരുന്നു ‘വുമണ്‍ ഓണ്‍ ദ വെര്‍ജ്‌ ഓഫ്‌ എ നേര്‍വ്വസ്‌ ബ്രേക്ക്ഡൗണ്‍’( വിഭ്രാന്തിയുടെ വക്കിലെത്തിയ പെണ്ണുങ്ങള്‍). മധ്യവയസിലെത്തിയ ഡബ്ബിങ്ങ്‌ ജോലിക്കാരിയും നടിയുമായ പെപയുടേയും മറ്റ്‌ കുറേ പെണ്ണുങ്ങളുടേയും സങ്കീര്‍ണമായ 48 മണിക്കൂര്‍ ജീവിതമാണ്‌ സിനിമയുടെ പ്രമേയം.

അമ്പതുകളിലെ ഹോളീവുഡ്‌ കോമഡി ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന പശ്ചാത്തലത്തില്‍ പുരുഷന്‍റെ കളിപ്പാട്ടങ്ങളായ ചില സ്ത്രീകളെ പരിചയപ്പെടുത്തുകയാണ്‌ അല്‍മദവൊര്‍.മികച്ച വിദേശ ചിത്രത്തിനുള്ള ഓസ്കര്‍ നാമനിര്‍ദേശം ലഭിച്ച ഈ ചിത്രവും ഇക്കുറി മേളയില്‍ എത്തുന്നു.

അല്‍മദവൊര്‍ തന്നെ തിരക്കഥ എഴുതി നിര്‍മ്മിച്ച്‌ സംവിധാനം ചെയ്ത ചിത്രത്തില്‍ പെപയെ അവതരിപ്പിക്കുന്ന കാര്‍മെന്‍ മൗറയുടേയും പില്‍ക്കാലത്ത്‌ ഹോളീവുഡ്‌ സിനിമയുടെ ഹീറോ ആയ അന്‍റോണിയോ ബന്റാറസിന്‍റേയും മികച്ച പ്രകടനം ഏറെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്‌.

പെപയുടെ രഹസ്യം

സഹപ്രവര്‍ത്തകനായ കാമുകന്‍ ഇവാനോട് ഒരു മുഖ്യവിവരം പറയാനുള്ള അലച്ചിലാണ്‌ പെപ. അയാളെ തേടി ഭൂതാവിഷ്ടയായ അയാളുടെ ഭാര്യയെ പോലും പെപ ഫോണ്‍ ചെയ്യുന്നു. കാമുകന്‍ മറ്റൊരു പെണ്ണുമായി യാത്രപുറപ്പെടാനുള്ള തെരക്കിലാണെന്ന്‌ അവള്‍ മനസിലാക്കുന്നു.

കാമുകന്‍ തീവ്രവാദിയാണെന്ന്‌ അറിഞ്ഞ്‌ പൊലീസില്‍ നിന്ന്‌ രക്ഷപ്പെടാനുള്ള ശ്രമത്തിലാണ്‌ പെപയുടെ കൂട്ടുകാരി കാന്‍ഡെല്ല. ഇവാന്‍റെ മകന്‍ കാര്‍ലോസിനും അച്ഛന്‍റെ അതേ പാതയിലാണ്‌. ഭാര്യ അടുത്ത മുറിയില്‍ ഉറങ്ങികിടക്കുമ്പോഴും കാന്‍ഡെല്ലെയെ ചുംബിക്കാനാണ്‌ അയാള്‍ക്ക്‌ താത്പര്യം.

പുതിയ കാമുകിയുമായി യാത്രക്കിറങ്ങിയ ഇവാനെ കൊല്ലാന്‍ തന്നെ ഭാര്യ തീരുമാനിക്കുന്നു. പിന്തുടര്‍ന്നു ചെയ്യുന്ന പെപ അയാളെ രക്ഷിക്കുന്നു. താന്‍ ഗര്‍ഭിണിയാണെന്ന കാര്യം അയാളെ അറിയിക്കാതെ തന്നെ പെപ കുഴഞ്ഞുമറിഞ്ഞ ജീവിതത്തിലേക്ക്‌ മടങ്ങുന്നു.


PROPRD
അല്‍മദൊവറിന്‍റെ പെണ്ണുങ്ങള്‍

പ്രേക്ഷക മനസ്സുകളെ പ്രക്ഷുബ്ധമായ അനുഭവതലങ്ങളിലേയ്ക്ക്‌ നയിക്കുകയും വിശ്വാസങ്ങളോട്‌ കലമ്പുകയും ചെയ്യുന്ന ചിത്രങ്ങളാണിവ. വര്‍ണ്ണവും ശബ്ദവും സംഗീതവും അര്‍ത്ഥവത്തായി സിനിമയില്‍ സിവേശിപ്പിച്ച്‌ ലോകത്തിന്‌ മാതൃക സൃഷ്ടിച്ച പ്രതിഭയാണ്‌ അല്‍മദൊവര്‍.

അമേരിക്കയില്‍ വന്‍വിവാദങ്ങള്‍ക്ക്‌ വഴിവെച്ച കിക, സ്പെയിനിലെ അടിയന്തരാവസ്ഥയുടെ ഭീകരമുഖങ്ങള്‍ സ്വാംശീകരിച്ച ചിത്രമാണ്‌ ലൈവ്‌ ഫ്ലെഷ്‌, സ്പാനിഷ്‌ മതസ്ഥാപനങ്ങള്‍ക്കെതിരെ കലഹിക്കുന്ന ‘ഡാര്‍ക്‌ ഹാബിറ്റ്സ്‌’മകന്‍റെ അന്ത്യാഭിലാഷം നിറവേറ്റാന്‍ ശ്രമിക്കു അമ്മയുടെ യാത്രയാണ്‌ ‘ആള്‍ എബൗട്ട്‌ മൈ മദര്‍’, രക്തബന്ധത്തിന്‍റെ കഥപറയുന്ന ‘ഹായ്‌ ഹീല്‍സ്’ എന്നിവ മേളയിലുണ്ട്.

സംവിധാന ജീവിതത്തിലെ നാഴികക്കല്ലെന്ന്‌ അല്‍മദൊവര്‍ സ്വയം വിശേഷിപ്പിക്കുന്ന ‘ലോ ഓഫ്‌ ഡിസയര്‍ ’, ‘ലാബിറിന്ത്‌ ഓഫ്‌ പാഷന്‍സ്‌’ ,‘ ടോക്‌ ടു ഹര്‍’ , ‘ഫ്ലവര്‍ ഓഫ്‌ മൈ സീക്രട്ട്’ ,‘വാട്ട്‌സ്‌ ഐ ഹാവ്‌ ഡു ടു ഡിസര്‍വ്‌ ദിസ്‌?’ , ‘ബാഡ്‌ എഡ്യൂക്കേഷന്‍’ എന്നീ‍ ചിത്രങ്ങളും പ്രദര്‍ശനത്തിനുണ്ട്‌.