സാധാരണക്കാരുടെ കഥ പറയുന്ന ആറു ഫ്രഞ്ചു സിനിമകള്‍ കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കും. യുവതലമുറ നേരിടു പ്രതിസന്ധികളും സമൂഹത്തിലെ അരുതായ്മകള്‍ക്കെതിരായ പോരാട്ടവുമാണ് ചിത്രങ്ങളിലെ പ്രതിപാദ്യ വിഷയം. വിവിധ ചലച്ചിത്രമേളകളില്‍ പുരസ്ക്കാരങ്ങള്‍ നേടിയവയാണ് എല്ലാ ചിത്രങ്ങളും.
നഗര ജീവിതത്തിന്‍റെ കയ്പേറിയ അനുഭവങ്ങളില്‍പ്പെട്ട് വലയുന്ന ചെറുപ്പക്കാരനെയാണ് ‘വെന്‍ യു കം ഡൗണ്‍ ഫ്രം ഹെവനില്‍’ എറിക് ഗ്യൂറാഡോ വിവരിക്കുത്. മാലിക്ക് ചിബെയിന്‍റെ ‘നിയര്‍ബൈ നൈബേഴ്സ്’ മൂല്യശോഷണം നേരിടുന്ന സമൂഹത്തിന് സംഗീതത്തിലൂടെ പുത്തനുണര്‍വ് നല്‍കുന്ന ഒരു കലാകാരന്‍റെ ജീവിതമാണ് പ്രമേയമാക്കുത്. ചലച്ചിത്ര പ്രേമികളെയും സംഗീതാസ്വാദകരെയും ഒരേപോലെ ആകര്‍ഷിക്കാന്‍ പര്യാപ്തമാണീ ചിത്രം.
സമൂഹത്തിന്‍റെ സന്മാര്‍ഗനിയമങ്ങള്‍ക്കിടയില്‍പ്പെട്ട് ശ്വാസം മുട്ടുന്ന പതിനഞ്ചു വയസ്സുകാരിയുടെ കഥയാണ് ‘സാമിയ’. കഠിനാധ്വാനത്തിലൂടെയും കൂട്ടായ പ്രയത്നത്തിലൂടെയും പ്രതിസന്ധികളെ തരണം ചെയ്യാനാകുമെന്ന് തെളിയിക്കുന്ന മൂന്ന് ചെറുപ്പക്കാരുടെ ജീവിതത്തെയാണ് ‘സിം ആന്‍റ് കോയില്‍’.
മയക്കുമരുന്നില്‍ നിന്നും രക്ഷപ്പെട്ട് സാധാരണ ജീവിതത്തിലേയ്ക്ക് കടക്കാനാഗ്രഹിക്കുന്ന ഒരു യുവാവിന്‍റെ കഥയാണ് ‘വെഷ് വാട്സ് ഹാപ്പനിംഗില്‍’. തികച്ചും വ്യത്യസ്തമായ ആവിഷ്കരണ രീതിയിലൂടെ രാഷ്ട്രീയം, തത്വ ചിന്ത, ലൈംഗീകത എന്നിവ പരാമര്‍ശിക്കുകയാണ് ‘ഫോര്‍ഗെറ്റിംഗ് ചെയനേ’യില്‍.
രാജ്യാന്തര ചലച്ചിത്രമേളയില്‍ ഹോമേജസ് വിഭാഗത്തില്‍ വിഖ്യാത തായ്‌വാന്‍ സംവിധായകന്‍ എഡ്വേര്‍ഡ് യാങ്ങിന്‍റെ മൂന്ന് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.
കമ്പ്യൂട്ടര്‍ പ്രോഗ്രാമറായിരു യാങ്ങ് ആ ജോലി ഉപേക്ഷിച്ചാണ് സിനിമയിലേക്കു തിരിഞ്ഞത്. പതിമൂന്ന് വര്‍ഷങ്ങള്‍ക്കുശേഷം കണ്ടുമുട്ടുന്ന രണ്ടു സഹപാഠികളുടെ അനുഭവങ്ങളിലൂടെയും ചിന്തകളിലൂടെയും കടുപോകുന്ന ‘ദാറ്റ് ഡേ, ഓണ്‍ ദ ബീച്ച് ’ ആണ് യാങ്ങിന്‍റെ ആദ്യ കഥാ ചിത്രം. തായ്‌വാന്‍ ചലച്ചിത്ര വ്യവസായത്തില്‍ പുത്തനുണര്‍വ് നല്‍കുകയും വിവാദം സൃഷ്ടിക്കുകയും ചെയ്ത ചിത്രമായിരുന്നു ഇത്.
തികച്ചും അപരിചിതരായ, എന്നാല്‍ തികച്ചും വിചിത്രമായ വഴികളിലൂടെ കെട്ടുപിണയേണ്ടി വരുന്ന മൂന്ന് സംഘങ്ങളുടെ ആവേശോജ്ജ്വലമായ അനുഭവങ്ങളാണ് ‘ദ ടെറോറിസേഴ്സ്’.