“അമ്മയാകുന്നതിന്‍റെ സന്തോഷം അടക്കാനാവുന്നില്ല”

ചൊവ്വ, 28 ഡിസം‌ബര്‍ 2010 (20:13 IST)
നടി നതാലി പോര്‍ട്ടുമാന് സന്തോഷം അടക്കാനാവുന്നില്ല. എന്താ ഇത്ര സന്തോഷം എന്നല്ലേ? അമ്മയാകാന്‍ പോകുന്നു എന്നതാണ് നതാലിയെ ആഹ്ലാദവതിയാക്കുന്നത്. ബെഞ്ചമിന്‍ മിലെപീഡ് ആണ് നതാലിയുടെ ഉദരത്തില്‍ വളരുന്ന കുഞ്ഞിന്‍റെ അച്ഛന്‍. എന്നാല്‍ ഇവര്‍ വിവാഹിതരായിട്ടില്ല. തങ്ങള്‍ ഉടന്‍ വിവാഹിതരാകുമെന്നും നതാലി അറിയിച്ചു.

വെബ്ദുനിയ വായിക്കുക