മിസ്റ്റര്‍ ബീനിന്‍റെ പരുക്ക് സാരമുള്ളതല്ല

വെള്ളി, 5 ഓഗസ്റ്റ് 2011 (13:11 IST)
PRO
‘മിസ്റ്റര്‍ ബീന്‍’ പരമ്പരയിലൂടെ ലോകപ്രശസ്തനായ നടന്‍ റൊവാന്‍ അട്കിന്‍‌സണ്‍(56) കാറപകടത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍. റൊവാന്‍ ഓടിച്ചിരുന്ന കാര്‍ ഒരു മരത്തിലിടിച്ച് തകര്‍ന്ന് തീ പിടിക്കുകയായിരുന്നു. റൊവാന് തോളെല്ലിലാണ് പരുക്കേറ്റിട്ടുള്ളത്.

കാംബ്രിഡ്ജ്ഷയര്‍ പീറ്റര്‍ബര്‍ഗ് ആശുപത്രിയിലാ‍ണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. പരുക്ക് സാരമുള്ളതല്ലെന്ന് റൊവാന്‍റെ വക്താവ് അറിയിച്ചു. എഫ്1 - സൂപ്പര്‍ സ്‌പോര്‍ട്‌സ് കാര്‍ ഓടിച്ചുവരുമ്പോഴാണ് അദ്ദേഹം അപകടത്തില്‍ പെട്ടത്. ഇടിച്ചു തീ പിടിച്ച കാറില്‍ നിന്ന് റൊവാന്‍ സ്വയം പുറത്തിറങ്ങുകയായിരുന്നു.

റൊവാന്‍ അട്കിന്‍‌സണ്‍ അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ കാര്‍ അപകടം അദ്ദേഹത്തിന് പുതിയ കാര്യമല്ല. മുമ്പും കാറോടിച്ചുപോകുമ്പോള്‍ അദ്ദേഹത്തിന് അപകടങ്ങള്‍ സംഭവിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക