യുവ ഹോളിവുഡ് നടി ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടു

തിങ്കള്‍, 21 ജൂലൈ 2014 (11:40 IST)
ഹോളിവുഡ് നടി സ്‌കൈ മെക്കോള്‍  വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍  മരണപ്പെട്ടു

നടി മരിച്ച വിവരം അമ്മയാണ് മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചത്. ചെറുപ്പകാലം നടി അപസ്മാര രോഗിയായിരുന്നുവെന്നും ഇതുമൂലം ശ്വാസംമുട്ടിയതാണ് മരണകാരണമെന്ന് കരുതുന്നുവെന്നാണ് നടിയുടെ അമ്മ പോലീസിനോട് പറഞ്ഞിരിക്കുന്നത്.

എന്നാല്‍ ഇത് പോലീസ് സ്ഥിരീകരണം നല്‍കിയിട്ടില്ലെ.മരണസമയത്ത് നടിയുടെ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. 2000-ല്‍ പുറത്തിറങ്ങിയ പാട്രിയറ്റ് എന്ന സിനിമയില്‍ മെല്‍ ഗിബ്‌സന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ മകളായി അഭിനയിച്ച് ശ്രദ്ധേയയായ നടിയാണ് സ്‌കൈ മെക്കോള്‍,





വെബ്ദുനിയ വായിക്കുക