ഹിന്ദി നൃത്തം: ആല്‍ബ കുഴഞ്ഞു

ബോളീവുഡ് താരങ്ങളില്‍ മിക്കവരും നൃത്തത്തിന്‍റെ കാര്യത്തില്‍ മിടുക്കന്‍‌മാരാണ്. ഏതു വിഷമകരമായ സ്റ്റെപ്പുകളും ഇവര്‍ ചെയ്യും. ഇക്കാര്യം അടുത്ത കാലത്ത് ഹോളീവുഡ് താരമായ ജസീക്ക ആല്‍ബയും നടനും നിര്‍മ്മാതാവും തിരക്കഥാകൃത്തും സംവിധായകനും നര്‍ത്തകനുമൊക്കെയായ മൈക്ക് മേയറും അംഗീകരിച്ചിരിക്കുകയാണ്.

മൈക്ക് മേയറിന്‍റെ പുതിയ ചിത്രമായ ‘ലവ് ഗുരു’ വില്‍ ബോളീവുഡ് നൃത്തം അവതരിപ്പിക്കാനുള്ള മെയറുടെ ശ്രമം അമ്പേ പാളുകയായിരുന്നു. മികച്ച നൃത്തക്കാരനാണെങ്കിലും ചിത്രത്തിനായി തെരഞ്ഞെടുത്ത ബോളീവുഡ് സിനിമകളിലെ നൃത്തം മെയറെയും നായിക ജസീക്കാ ആല്‍ബയെയും കഷ്ടപ്പെടുത്തിയത് കുറച്ചൊന്നുമല്ല.

ശാരീരികമായി ഏറെ ബുദ്ധിമുട്ടിച്ചതിനെ തുടര്‍ന്ന് അവസാനം നൃത്തം ബോളീവുഡ് സ്റ്റെപ്പില്‍ നിന്നും മാറ്റി ഫ്ലെമെംഗോ സ്റ്റെപ്പിലേക്ക് പരിഷ്ക്കരിക്കേണ്ടി വന്നു. ഫ്ലെമെംഗോ നൃത്തത്തിനു മുമ്പായി ബോളീവുഡ് സീനു പിന്നാലെ പോയപ്പോള്‍ നല്ല നര്‍ത്തകനായ മേയര്‍ പോലും നന്നായി കഷ്ടപ്പെട്ടു പോയെന്ന് ഇക്കാര്യത്തില്‍ ജസീക്ക സാക്‌ഷ്യപ്പെടുത്തുന്നു.

നൃത്തം വളരെ പാടായതിനാല്‍ ഓരോ തവണ ഷോട്ടു കഴിയുമ്പോഴും വരുന്ന ചെറിയ പിഴവുകള്‍ എല്ലാവരും മറക്കുകയായിരുന്നു. ജസീക്ക ശാന്തയും ലാളിത്യവുമുള്ളവളാണ് അതു കൊണ്ട് തന്നെ അവരുടെ മോശം സ്റ്റെപ്പുകള്‍ ആരും കാര്യമാക്കിയില്ലെന്ന് ചിത്രവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

മേയറാകട്ടെ ഷൂട്ടിംഗിലുടനീളം രണ്ടു പേരെ തുണയ്‌ക്കായി നിര്‍ത്തിയിരിക്കുകയായിരുന്നു. ഒരാള്‍ കടുത്ത ചൂടില്‍ മെയറുടെ സൌന്ദര്യ സംരക്ഷണ കാര്യത്റ്റില്‍ വ്യാപൃതനായപ്പോള്‍ മറ്റൊരാള്‍ നൃത്ത പരിശീലനത്തിനിടയില്‍ വെള്ളം ചുമക്കാനായിരുന്നു. കാനഡയില്‍ പുരോഗമിക്കുന്ന ‘ലവ് ഗുരു’ ഒന്നാന്തരം ഒരു റൊമാന്‍റിക്ക് കോമഡിയാണ്.

വെബ്ദുനിയ വായിക്കുക