റൊണാള്‍ഡോ കാമുകിയുടെ വാലാട്ടി?

PROFILE
പിണങ്ങിപോയ കാമുകനെ എങ്ങനെ തിരിച്ചു പിടിക്കണമെന്ന്‌ ഫുട്‌ബോള്‍ രാജാവ്‌ ക്രിസ്‌റ്റിയാനോ റൊണാള്‍ഡോയുടെ കാമുകി നെരേദാ ഗല്ലാര്‍ഡോയോട്‌ ചോദിച്ചാല്‍ മതി. അന്യ രാജ്യങ്ങുടെ പ്രതിരോധങ്ങളെ കീറിമുറിച്ച് മുന്നേറുന്ന പോര്‍ച്ചുഗീസിന്‍റെ കുന്തമുനയായ റൊണാള്‍ഡോയെ ബിക്കിനി തുമ്പില്‍ കുരുക്കിയിരിക്കുകയാണ്‌ ഈ സ്‌പാനിഷ്‌ സുന്ദരി.

കാമുകിയുടെ കാമലീലകളേകുറിച്ചും വശ്യമേനിയെ കുറിച്ചും പൂര്‍വ്വകാലകാമുകന്മാര്‍ പാടി നടക്കുന്നത്‌ കേട്ട്‌ മടുത്താണ്‌ 24കാരനായ ഫുട്‌ബോള്‍താരം സുന്ദരിയുമായുള്ള ബന്ധം മുറിക്കാന്‍ തീരുമാനിച്ചത്‌. എന്നാല്‍ പൂര്‍വ്വാധികം ശക്തിയോടെ സുന്ദരി താരത്തെ തന്നിലേക്ക്‌ തന്നെ വലിച്ചടുപ്പിച്ചിരിക്കുകയാണ്‌.

ഗല്ലാര്‍ഡോയുടെ പ്രണയാതുരമായ ഫോണ്‍കോളുകളും എസ്‌ എം എസ്‌ സന്ദേശങ്ങളും ആണത്രേ റൊണാള്‍ഡോയെ വീഴ്‌ത്തിയത്‌. കോടികളുടെ വിലയുള്ള മാഞ്ചസ്‌റ്റര്‍ യുണൈറ്റഡിന്‍റെ താരത്തെ വിട്ടുകൊടുക്കാന്‍ സുന്ദരി തയ്യാറല്ലത്രേ. കാമുകിയുടെ പ്രണയനാടകത്തിന്‌ മുന്നില്‍ മനംമാറിയ റൊണാള്‍ഡോ സുന്ദരിക്ക്‌ ഒരു അവസരം കൂടി നല്‌കാന്‍ തുനിഞ്ഞിരിക്കുകയാണെന്നാണ്‌ സുഹൃത്തുക്കള്‍ പറയുന്നത്‌.

ഗല്ലാര്‍ഡോയുടെ സൗന്ദര്യത്തില്‍ റൊണാള്‍ഡോ വീണു പോയതാണെന്ന്‌ കുറ്റപ്പെടുത്തുന്നവരും ഉണ്ട്‌. മദനമോഹിനിയുടെ വിശ്വരൂപം ഇനിയും പാവം റൊണാള്‍ഡോ തിരിച്ചറിഞ്ഞിട്ടില്ലെന്നും എല്ലാം കാത്തിരുന്നു കാണാം എന്നുമാണ്‌ അവരുടെ വാദം.

മേല്‍വസ്‌ത്രമില്ലാതെ ചിത്രങ്ങള്‍ക്ക്‌ പോസ്‌ ചെയ്‌ത ഗല്ലാര്‍ഡോയുടെ വഴിവിട്ട പ്രണയസഞ്ചാരങ്ങള്‍ റൊണാള്‍ഡോക്ക്‌ തലവേദനയായിരുന്നു.

ഒരിക്കലും ശമിക്കാത്ത കാമദാഹമാണ്‌ കിടപ്പറയെ യുദ്ധക്കളമാക്കുന്ന ഗല്ലാര്‍ഡോയുടെ പ്രശ്‌നം എന്നാണ്‌ മുന്‍കാല കാമുകന്മാര്‍ കുറ്റപ്പെടുത്തുന്നത്‌. റെയല്‍ മാഡ്രിഡിന്‍റെ പ്രതിരോധനിരക്കാരന്‍ ഫെര്‍ണാണ്ടോ ടോറസ്‌ ഗല്ലാര്‍ഡോയുടെ മുന്‍കാല കാമുകന്‍ ആയിരുന്നു. പ്രതിരോധക്കാരന്‍ തോറ്റിടത്ത്‌ മുന്നേറ്റക്കാരന്‍ വിജയം വരിക്കുമോ എന്ന്‌ കാത്തിരുന്ന്‌ കാണാം !

വെബ്ദുനിയ വായിക്കുക