മര്‍ലിനെ ഓര്‍മ്മിപ്പിച്ച് ലിന്‍ഡ്‌സേ

PROPRO
മര്‍ലിന്‍ മണ്‍‌‌റൊയ്‌ക്ക് സമമൊന്നുമല്ല ലിന്‍ഡ്സേ ലോഹന്‍റെ സ്ഥാനം. എന്നാലും നഗ്നതയുടെ കാര്യത്തില്‍ ലിന്‍ഡ്‌സേ അടുത്ത കാലത്ത് മര്‍ലിന്‍ മണ്‍‌റോയെ ഓര്‍മ്മിപ്പിച്ചു. മരിക്കുന്നതിനു ആറാഴ്ച മുമ്പ് മര്‍ലിന്‍ മണ്‍‌റോ ഫോട്ടോഗ്രാഫര്‍ക്ക് മുന്നില്‍ നഗ്നമായി പ്രത്യക്ഷപ്പെട്ട അതേ പോസില്‍ അതേ ഫോട്ടോഗ്രാഫറുടെ മുന്നില്‍ ലിന്‍ഡ്‌‌സേയും നിന്നു.

എല്ലാം തുറന്നുകാട്ടി അമേരിക്കന്‍ പെണ്‍കുട്ടി ക്യാമറയ്‌ക്ക് മുന്നിലെത്തിയത് ഒരു അമേരിക്കന്‍ മാസികയുടെ പുതിയ പതിപ്പിനായിട്ടാണ്. യുവാക്കളുടെ ശ്വാസമിടിപ്പ് തകര്‍ന്നു പോകുന്ന വിധത്തില്‍ 1962 ല്‍ മര്‍ലിന്‍ മണ്‍‌‌റോയുടെ പോസ് ഷൂട്ട് ചെയ്ത ബെര്‍ട്ട് സ്റ്റേണ്‍ എന്ന ഫോട്ടോഗ്രാഫര്‍ തന്നെയായിരുന്നു ലിന്‍ഡ്‌‌സേയുടെ ചിത്രവും പകര്‍ത്തിയത്.

ഈ ചിത്രം മര്‍‌‌ലിന്‍റെ ഓര്‍മകളെ ഉണര്‍ത്തുകയും ചെയ്തു. മണ്‍‌‌റോ പോസ് ചെയ്ത കാലിഫൊര്‍ണിയയിലെ ബെല്‍ എയര്‍ ഹോട്ടലില്‍ വച്ചായിരുന്നു ലിന്‍ഡ്‌‌സേയും ക്യാമറയ്‌ക്ക് മുന്നിലെത്തിയത്. വോഗ് മാസികയ്‌ക്ക് വേണ്ടിയെടുത്ത അന്നത്തെ ചിത്രത്തില്‍ ചില ആഭരണങ്ങള്‍ മാത്രം ധരിച്ച് അലസയായി ഷാമ്പയിന്‍ നുകരുന്ന മര്‍‌‌ലിണെയാണ് കാണാനായത്.

പുതിയ ചിത്രത്തിലും അതിനു സമാനമായ രംഗങ്ങള്‍ സൃഷ്ടിക്കാന്‍ ഈ വെറ്ററന്‍ ഫോട്ടോഗ്രാഫര്‍ ശ്രദ്ധിച്ചു എന്നതാണ് വസ്തുത. നഗ്നയായ ലോഹന്‍ മണ്‍‌‌റോയ്‌ക്ക് സമാനമായ വിഗ്ഗും ധരിച്ച് അതേ ഹോട്ടലില്‍ പോസ് ചെയ്തു. ഇങ്ങനെ ക്യാമറയ്‌ക്ക് മുന്നിലെത്താന്‍ തനിക്ക് ഒരു വിഷമവും ഉണ്ടായില്ലെന്നായിരുന്നു ഷൂട്ടിനു ശേഷം ലോഹന്‍റെയും മറുപടി.

ബെര്‍ട്ട് സ്റ്റേണ്?‍, മര്‍ലിന്‍മണ്‍‌‌റോ ചെയ്ത വേഷം?, എക്കാലത്തും ഇതൊരു ബഹുമതിയായിരിക്കുമോ? കൂടുതല്‍ ഒന്നും തന്നെ ആലോചിച്ചില്ലെന്നും താരം വ്യക്തമാക്കുന്നു. ലോഹനെയും ബ്രിട്‌നിയെയും പാരീസ് ഹില്‍ട്ടണെയും പോലെയുള്ള പെണ്ണുങ്ങള്‍ നല്ല അനുഭവമായിരിക്കുമെന്ന് സ്റ്റേണും പറയുന്നു. ഇവരുടെ പെരുമാറ്റങ്ങള്‍ കൂടുതല്‍ ശ്രദ്ധനേടാന്‍ വേണ്ടി ഉള്ളതായതിനാല്‍ കൂടുതല്‍ രസകരമാണെന്നും സ്റ്റേണ്‍ കൂട്ടിച്ചേര്‍ത്തു.

വെബ്ദുനിയ വായിക്കുക