സ്പൈസ് ഗേള്‍സ് സുന്ദരി വിക്ടോറിയയുടെ ചുംബനം എങ്ങനെയുണ്ടെന്ന ബെക്കാമിന്‍റെ അഭിപ്രായം അറിയില്ല. എങ്കിലും അല്പം കഠിനമാണെന്നാണ് വിലയിരുത്തല്‍. പോഷിന്‍റെ ചുംബനത്തില്‍ വലഞ്ഞു പോയത് മുന്‍ കാമുകന്‍ കോറി ഹെയിമാണ്. സുന്ദരി സ്പൈസി പെണ്‍കുട്ടിയായി മാറുന്നതിനു മുമ്പത്തെ കാര്യമാണ് ഹെയിമിനു പറയാനുള്ളത്.
‘ഭയാനകമായ ചുംബനക്കാരി’ എന്നാണ് ഹെയിം മുന്‍ കാമുകിയെ വിശേഷിപ്പിക്കുന്നത്. ‘ദി ലോസ്റ്റ് ബോയ്‌സ്’ താരം വിക്ടോറിയയുമായി പ്രണയത്തിലായിരുന്നത് പോഷ് ഗായികയായി പേരെടുക്കുന്നതിനു മുമ്പ് 1995 ലായിരുന്നു. അന്ന് ഹെയിമും ഉദിച്ചു വരുന്ന നക്ഷത്രമായിരുന്നു. തൊട്ടടുത്ത വര്‍ഷമാണ് പോഷ് ഹിറ്റ് മേക്കറായി മാറുന്നത്.
ഡെവിഡ് ബെക്കാമിന്‍റെ ഭാര്യയായി തീര്‍ന്ന സ്പൈസ് സുന്ദരി ചുംബനത്തിന്‍റേ കാര്യത്തില്‍ കേമിയായിരുന്നെന്നും ഹെയിം പറയുന്നു. ചുംബനത്തിന്‍റെ വിവിധ രീതികള്‍ പോഷിന് വശമുണ്ടായിരുന്നെന്നും ചുംബനത്തിനൊപ്പം ചില കുസൃതികളും താരം ചെയ്തിരുന്നെന്നും ഹെയിം കോണ്ടാക്ട് മ്യൂസിക്കിനോട് പറഞ്ഞതായി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്തു പോലെയാണ് പോഷിന്‍റെ ചുംബനം അനുഭവപ്പെടുന്നതെന്ന് ചോദ്യത്തിന് ഒരു പെണ്‍കുട്ടി ചുണ്ട് കാര്‍ന്നു തിന്നുന്ന പ്രതീതിയാണെന്നാണ് ഹെയിമിന്‍റെ കണ്ടെത്തല്‍. ഹെയിമുമായി കമ്പനി വിട്ട ശേഷമായിരുന്നു പോഷ് ഇംഗ്ലീഷ് ഫുട്ബോള്‍ താരം ഡേവിഡ് ബെക്കാമുമായി പ്രണയത്തില്‍ അകപ്പെടുന്നതും വിവാഹിതയാകുന്നതും. അമേരിക്കന്‍ മേജര്‍ ലീഗിലെ കളിക്കാരനായ സൂപ്പര്‍ താരം ബെക്കാമിനും പോഷിനും മുന്ന് മക്കളുണ്ട്.