മുപ്പത് കഴിഞ്ഞാല്‍ സുന്ദരിമാര്‍ക്കെല്ലാം പ്രായമേറുന്നോ എന്ന അങ്കലാപ്പാണ്. സിനിമാ നടിമാരുടെ കാര്യമാണെങ്കില്‍ പിന്നെ പറയുകയും വേണ്ട! ചര്‍മ്മത്തില്‍ ചുളിവു വീഴാതിരിക്കാനും മുഖ സൌന്ദര്യം നില നിര്‍ത്താനും അവര്‍ പെടാപാടു പെടും.
എന്നാല്‍ ഹോളിവുഡ് നടി കേറ്റ് ബ്ലാഞ്ചറ്റിന്‍റെ കാര്യം വ്യത്യസ്തമാണ്. ചര്‍മ്മത്തില്‍ അല്‍പ്പം ചുളിവൊക്കെയാവാമെന്നാന് ഈ 38 കാരിയുടെ പക്ഷം. ഇത്തരം ചുളിവുകള്‍ കുറെയൊക്കെ ‘സെക്സി ലുക്ക്’ നല്‍കുന്നു എന്നും കേറ്റ് അഭിപ്രായപ്പെടുന്നു.
അടുത്തിടെ മൂന്നാമത്തെ കുട്ടിക്ക് ജന്‍മം നല്‍കിയ കേറ്റ് ചര്‍മ്മത്തിന്‍റെ സ്വാഭാവികതയെ ഇഷ്ടപ്പെടുക മാത്രമല്ല പ്ലാസ്റ്റിക് സര്‍ജറിയെ വെറുക്കുകയും ചെയ്യുന്നു. അമ്പത് വയസ്സില്‍ ഇത്തരത്തില്‍ സ്വന്തം പ്രായത്തെ തൂത്തെറിയാന്‍ ശ്രമിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ ജീവിതത്തെ ഭയപ്പെടുന്നു എന്നാണ് ഈ സെക്സി സുന്ദരി പറയുന്നത്.
കേറ്റിനും തിരക്കഥാകൃത്ത് ആന്‍ഡ്രൂ അപ്റ്റണും മൂന്ന് കുട്ടികളാണുള്ളത്. മൂന്നാമത്തെ കുട്ടി പിറന്നിട്ട് രണ്ട് മാസം ആവുന്നതേയുള്ളൂ.