അമേരിക്കയില്‍ ട്രാന്‍സ്ഫോര്‍മേഴ്സ് ഒന്നാമത്

അമേരിക്കന്‍ ബോക്സോഫീസില്‍ ട്രാന്‍സ്ഫോര്‍മേഴ്സ് ഒന്നാമത്.67.6 മില്യണ്‍ യു.എസ്.ഡോളറാണ് ഈ ശാസ്‌ത്ര കല്‍‌പ്പിത സിനിമ നേടിയത്. ആദ്യ ആഴ്ചയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമയെന്ന ബഹുമതി ഇതോടെ ട്രാന്‍സ്‌ഫോര്‍മേഴ്സ് നേടിയത്. ഈ സിനിമ 2002ലെ സ്പൈഡര്‍മാന്‍റെ റെക്കോര്‍ഡാണ് തകര്‍ത്തത്.

രണ്ട് വിഭാഗം റോബോട്ടുകള്‍ തമ്മിലുള്ള പോരാട്ടമാണ് ട്രാന്‍സ്‌ഫോര്‍മേഴ്സിന്‍റെ കഥാ തന്തു.1980ല്‍ ടെലിവിഷനുകളില്‍ സം‌പ്രേഷണം ചെയ്തിരുന്ന ഇത്തരത്തിലുള്ള പരമ്പരകള്‍ക്ക് ഏറെ ആരാധകര്‍ ഉണ്ടായിരുന്നു.

റോബിന്‍ വില്യസിന്‍റെ ന്യൂ കോമഡി ലൈസന്‍സ് ടു വെഡ് ബോക്സ് ഓഫീസില്‍ നാലാം സ്ഥാനത്താണ്. കഴിഞ്ഞ ആഴ്ചയില്‍ ബോക്സ് ഓഫീസില്‍ ഒന്നാംസ്ഥാനത്ത് ഉണ്ടായിരുന്ന റാത്തോയുല്ലി രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. ബ്രൂസ് വില്യസിന്‍റെ നാലാമത് ഡൈ ഹാര്‍ഡ് സിനിമ രണ്ടാം സ്ഥാനത്തു നിന്ന് മുന്നാം സ്ഥാനത്തേക്ക് വീണു.

ഇവാന്‍ ആല്‍മെറ്റിയുടെ സൈക്കോ ത്രില്ലറായ 1408 മൈക്കേല്‍ മൂറിന്‍റെ സൈക്കോയെന്ന ഡോക്യുമെന്‍ററി ഇവ പത്താം സ്ഥാനത്താണ്.

വെബ്ദുനിയ വായിക്കുക