ഹോളി നാളിലെ പൂജയ്ക്ക് ആദ്യമായി നിലം ചാണകം കൊണ്ട് ശുദ്ധമാക്കണം. അനന്തരം ഒരു നീളമുള്ള വടിയുടെ നാലുവശവും അത്തിക്കാ മാല തൂക്കിയിടുക, അതിനടുത്തായി ചാണകം കൊണ്ടുള്ള പരിച, വാള്, കളിപ്പാട്ടം തുടങ്ങിയവ വയ്ക്കണം.
പൂജാ സമയത്ത് ജലം, രോലി, കുങ്കുമം, അരി, പുഷ്പം, ശര്‍ക്കര തുടങ്ങിയവ കൊണ്ട് പൂജ നടത്തിയിട്ട് പരിചയും വാളും സ്വഗൃഹത്തില്‍ വയ്ക്കണം.
നാലു മാല സ്വഗൃഹത്തില്‍ ശീതളമാതാ, ഹനുമാന് തുടങ്ങിയ ദേവതകളുടെ നാമത്തില്‍ എടുത്ത് വേറെ വയ്ക്കണം. നിങ്ങളുടെ ഗൃ ഹത്തില്‍ ഹോളി ജ്വലിപ്പിച്ചിട്ടില്ലെങ്കില് പൂജ ാവസ്തുക്കള് ഗ്രാമത്തിലോ നഗരത്തിലോ ഹോളി ആഘോഷിക്കുന്നിടത്ത് കൊണ്ടുപോകണം. അവിടെച്ചെന്ന് ഹോളി ദണ്ഡ് പൂജ ിക്കുക.
പിന്നീട് ചേലയും നാളീകേരവും സമര്‍പ്പിക്കുക. കരിമ്പിന് കഷണം വീട്ടില്‍ തിരിച്ചുകൊണ്ടുവരണം. വീട്ടില്‍ ഹോളി ജ്വലിപ്പിച്ചിട്ടുണ്ടെങ്കില് നഗരത്തിലെ ഹോളി സ്ഥലത്തുനിന്ന് അഗ്നി കൊണ്ടുവന്ന് അതില്‍ ചേര്‍ക്കണം. തുടര്‍ന്ന് പുരുഷന് വീട്ടിലെ ഹോളി അഗ്നി ജ്വപ്പിക്കുമ്പോള് തന്നെ ഏഴുപ്രാവശ്യം ജ ലം കൊണ്ട് അര്‍ഘ്യം ചെയ്യണം.
തുടര്‍ന്ന് രോലിയും അരിയും സമര്‍പ്പിക്കുക. പിന്നീട് ഹോളി ഗാനങ്ങള്‍ ആലപിക്കുക. മംഗളഗാനങ്ങള്‍ ആലപിക്കുക, പുരുഷന് വീട്ടിലെ ഹോളിയില്‍ ചോള ക്കതിര്, യവക്കതിര്, പപ്പടം തുടങ്ങിയവ ചുട്ടെടുത്തു കൊടുക്കുകയും തിന്നുകയും ചെയ്യണം.
ഹോളി പൂജ കഴിഞ്ഞ് കുട്ടികളും പുരുഷന്മാരും ചുവന്നപൊടി (രോലി കൊണ്ട്) പൊട്ടുതൊടുവിക്കണം. കുട്ടികള്‍ മുതിര്‍ന്നവരുടെ പാദം തൊട്ട് വണങ്ങി അനുഗ്രഹം വാങ്ങണം.
ഒരു കര്യം ശ്രദ്ധിക്കണം. ഏതെങ്കിലും പെണ്‍കുട്ടിയുടെ വിവാഹം നടന്ന വര്‍ഷം സ്വ ശ്വശ്രുവിന്റെ വസതിയില്‍ ജ്വലിപ്പിക്കുന്ന ഹോളി അവള് നോക്കാന്‍ പാടില്ല. അങ്ങനെ നോക്കണമെന്നുണ്ടെങ്കില്‍ മാതൃഭവനത്തില്‍ വന്നു ചേരണം.