ശിവനെക്കുറിക്കുന്ന ചിഹ്നങ്ങളില്‍ പ്രധാനപ്പെട്ടത് ശിവലിംഗമാണ്. ഇവ ഇളകുന്നവയെന്നും ഇളകാത്തവയെന്നും രണ്ട് തരം. ക്ഷേത്രത്തിനുളളില്‍ സ്വയം ഭൂവായോ പ്രതിഷ്ഠിച്ചോ ഉളളവയാണ് ഇളകാത്തവ. മണ്ണ്, ലോഹം, രത്നം, മരം, കല്ല്, എന്നിവയാല്‍ നിര്‍മ്മിക്കപ്പെട്ടവ ഇളകുന്നവ. ക്ഷണികമായ ലിംഗങ്ങളുമുണ്ട്. ഈ ലിംഗങ്ങളെ വയ്ക്കാന്‍ പീഠങ്ങളുണ്ടാക്കുന്നു. ഇവ പല ആകൃതിയിലും വലിപ്പത്തിലുമാണ്. ആണ്‍കല്ല് കൊണ്ട് ലിംഗങ്ങളും പെണ്‍കല്ല് കൊണ്ട് പീഠങ്ങളും നിര്‍മ്മിക്കുന്നു.
4. പരലിംഗം - രസലിംഗം, ബാണലിംഗം, സുവര്‍ണലിംഗം എന്നീ മൂന്നു തരം ലിംഗങ്ങളെ പരലിംഗമെന്നു പറയുന്നു. രാജാക്കന്മാരും യോദ്ധാക്കളും ആരാധിക്കുന്ന അസ്ത്രം പോലെയുള്ള ലിംഗമാണ് ബാണലിംഗം. ഐശ്വര്യവര്‍ദ്ധനയ്ക്കും ധനാഗമനത്തിനും വേണ്ടിയാണ് സുവര്‍ണലിംഗാരാധന നടത്തുന്നത്.