നെടുലാന്‍ കൂവിയാല്‍ മരണം ഉറപ്പ് ! ചില അന്ധവിശ്വാസങ്ങള്‍

തിങ്കള്‍, 26 ജൂലൈ 2021 (20:20 IST)
മലയാളികള്‍ക്കിടയില്‍ നിരവധി അന്ധവിശ്വാസങ്ങളുണ്ട്. ശാസ്ത്രം നാണിച്ചു തലതാഴ്ത്തുന്ന തരത്തിലുള്ള അന്ധവിശ്വാസങ്ങളാണ് പലതും. അതിലൊന്നാണ് നെടുലാന്‍ കൂവിയാല്‍ ആ വീട്ടില്‍ ഒരു മരണം ഉറപ്പാണെന്ന അന്ധവിശ്വാസം. ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഇത് വിശ്വസിക്കുന്നവരുണ്ട്. തച്ചന്‍കോഴി, കൊല്ലിക്കുറവന്‍, കുറ്റിചൂലാന്‍, നെടുലാന്‍ എന്നിങ്ങനെ നിരവധി പേരുകളില്‍ ഈ പക്ഷി അറിയപ്പെടുന്നു. രാത്രികാലങ്ങളില്‍ 'പൂവാ പൂവാ' എന്ന തരത്തിലുള്ള ശബ്ദമാണ് ഇവ പുറപ്പെടുവിക്കുക. 'കൂവാ കൂവാ' എന്നാണ് യഥാര്‍ഥത്തില്‍ ഇവ പുറപ്പെടുവിക്കുന്ന ശബ്ദമെന്ന് പറയുന്നു. ഇതിനെയാണ് 'പൂവാ...പൂവാ' എന്ന തരത്തില്‍ നിര്‍വചിക്കുന്നത്. കാലന്‍കോഴിയെന്നും ഇതിനെ വിളിക്കുന്നുണ്ട്. ഈ പക്ഷി കൂവിയാല്‍ ആ വീട്ടിലോ അതിന്റെ പരിസരത്തോ ആയി മൂന്ന് ദിവസത്തിനുള്ളില്‍ ഒരു മരണം ഉറപ്പാണെന്നാണ് അക്കാലത്തെ അന്ധവിശ്വാസം. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍