ശബരിമല നട തുറന്നു: ദിവസേന 5000 ഭക്തര്‍ക്ക് പ്രവേശനം

ശ്രീനു എസ്

ശനി, 17 ജൂലൈ 2021 (13:54 IST)
കര്‍ക്കിടക മാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് പുലര്‍ച്ചെ തുറന്നു. വെര്‍ച്യല്‍ ക്യൂ വഴി ബുക്ക് ചെയ്ത  5000 ഭക്തര്‍ക്ക് ദിവസേന പ്രവേശനം ഉണ്ടായിരിക്കും. കൂടാതെ ഇവര്‍ രണ്ടുഡോസ് വാക്‌സിന്‍ സ്വീകരിച്ചിരിക്കുകയോ 48 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ കൈവശം വച്ചിരിക്കണം. 
 
ഇതിനായി ആരോഗ്യവകുപ്പ് പ്രത്യേക സംഘത്തെ പമ്പയിലും സന്നിധാനത്തും നിര്‍ത്തിയിട്ടുണ്ട്. അതേസമയം പൂജകള്‍ അവസാനിക്കുന്ന 21വരെ കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസ് നടത്തും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍