എന്താണ് അയ്യപ്പന്‍ വിളക്ക്

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 21 നവം‌ബര്‍ 2022 (16:20 IST)
ശാസ്താപ്രീതിയ്ക്കായി നടത്തുന്ന പൂജ അഥവാ വഴിപാടാണ് അയ്യപ്പന്‍ വിളക്ക്. പ്രധാനമായും മലബാറിലാണ് അയ്യപ്പന്‍ വിളക്ക് നടത്താറുള്ളത്. മധ്യ കേരളത്തില്‍ ചിലയിടങ്ങളില്‍, പ്രത്യേകിച്ച് എറണാകുളത്തു ഗംഭീരമായി അയ്യപ്പന്‍ വിളക്ക് ആഘോഷം നടക്കാറുണ്ട്. അയ്യപ്പന്‍ വിളക്കിന്റെ ചരിത്രത്തെക്കുറിച്ച് സൂചനകളില്ല. നാടന്‍ കലാരൂപമെന്ന അംഗീകാരവും ഇതിനില്ല. എങ്കിലും ദൃശ്യഭംഗിയും ആചാരസവിശേഷതയുമുള്ള ഒരു അനുഷ്ടാനമാണിത്.
 
'അയ്യപ്പന്‍ വിളക്കിനെ' വഴിപാട് എന്നു വിളിയ്ക്കുകയാവും ശരി. ഭക്തന് അയ്യപ്പന്‍ വിളക്ക് നടത്താം. വീട്ടുകാര്‍ക്ക്/തറവാട്ടുകാര്‍ക്ക് നടത്താം. വായനശാലയോ ക്‌ളബോ പോലുള്ള സംഘത്തിന് നടത്താം. വീട്ടു പരിസരത്തോ പൊതുസ്ഥലങ്ങളിലോ ശുദ്ധമായ പറമ്പിലോ ക്ഷേത്രങ്ങളിലോ നടത്താം. ഭക്തന്മാര്‍ക്കൊന്നിച്ചും നടത്താം. ഒരു ദേശത്തുകാര്‍ക്ക് നടത്താം. ആരു നടത്തിയാലും അയ്യപ്പന്‍ വിളക്കിന് നാട്ടുകാരുടെ പങ്കാളിത്തവും പിന്തുണയും ഉണ്ടാകും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍