Karkidakam 1: കര്‍ക്കടക മാസം പിറന്നു, ഇനി പുണ്യദിനങ്ങള്‍

ഞായര്‍, 17 ജൂലൈ 2022 (07:33 IST)
Karkidakam 1, 2022: മലയാള മാസമായ കര്‍ക്കടകം പിറന്നു. മലയാളം കലണ്ടര്‍ പ്രകാരം 2022 ജൂലൈ 17 ഞായറാഴ്ചയാണ് കര്‍ക്കടകം ഒന്ന്. ഇന്നലെയായിരുന്നു കര്‍ക്കടക സംക്രാന്തി. രാമായണ മാസം, പഞ്ഞ മാസം, പുണ്യമാസം എന്നീ പേരുകളിലെല്ലാം കര്‍ക്കിടക മാസം അറിയപ്പെടുന്നു. ഓഗസ്റ്റ് 16 നാണ് കര്‍ക്കിടകം 31. ഓഗസ്റ്റ് 17 ന് ചിങ്ങ മാസം പിറക്കും. 

Read Here: കര്‍ക്കടകം, 2024 - കര്‍ക്കടക വാവ് എന്ന്?
 
 
കര്‍ക്കടക വാവ് 
 
കര്‍ക്കടക മാസത്തിലെ കറുത്ത വാവ് ദിവസമാണ് കര്‍ക്കടക വാവ്. ഹിന്ദു വിശ്വാസങ്ങള്‍ പ്രകാരം ഈ ദിവസം പിതൃബലിക്കും തര്‍പ്പണത്തിനും വളരെ പ്രാധാന്യമുള്ള ദിവസമാണ്. ആ ദിവസം ബലിയിട്ടാല്‍ പിതൃക്കള്‍ക്ക് ആത്മശാന്തി ലഭിക്കുമെന്നു വിശ്വസിക്കപ്പെടുന്നു. ഭൂമിയിലെ ഒരു വര്‍ഷം, പിതൃക്കള്‍ക്ക് ഒരു ദിവസമാണ് എന്നാണ് വിശ്വാസം. പിതൃക്കള്‍ക്ക് പ്രാധാന്യമുള്ള ദക്ഷിണായനത്തിലെ ആദ്യത്തെ അമാവാസിയാണ് കര്‍ക്കടകത്തിലേത്. അതിനാലാണ് കര്‍ക്കടക വാവുബലി വളരെ പ്രാധാന്യമുള്ളതായി കണക്കാക്കപ്പെടുന്നത്. ഇത്തവണ ജൂലൈ 28 നാണ് കര്‍ക്കടക വാവ്. അന്നാണ് ദക്ഷിണായനത്തിലെ ആദ്യ അമാവാസി. 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍