അശ്വതി നക്ഷത്രക്കാര്‍ക്ക് ഈമാസം എങ്ങനെ

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 24 നവം‌ബര്‍ 2023 (15:24 IST)
വിഷ്ണു ഭഗവാന്റെയും ദേവിയുടെയും പ്രീതി നേടിയെടുക്കാനുള്ള കര്‍മ്മങ്ങളാണ് അശ്വതി നക്ഷത്രക്കാര്‍ ആദ്യം ചെയ്യേണ്ടത്. പക്കപ്പിറന്നാളുകളില്‍ ദേവീക്ഷേത്രങ്ങളില്‍ രക്തപുഷ്പാഞ്ചലി കഴിക്കുന്നത് അശ്വതി നക്ഷത്രക്കാര്‍ക്ക് ഗുണം ചെയ്യും. വിവാഹിതരായ അശ്വതി നക്ഷത്രക്കാര്‍ ശിവന് പിന്‍വിളക്ക് കഴിക്കുന്നത് ദാമ്പത്യ ബന്ധം കൂടുതല്‍ ഉറപ്പുള്ളതും ഊശ്മളവുമാകുന്നതിന് നല്ലതാണ്. 
 
നിത്യവും വിഷ്ണു ഗായത്രി മന്ത്രം ജപിക്കുന്നത് ഫലം തരും. എല്ലാ വ്യാഴാഴ്ചകളിലും വിഷ്ണു ക്ഷേത്രങ്ങളില്‍ കതളിപ്പഴവും വെണ്ണയും സമര്‍പ്പിക്കുന്നത് അശ്വതി നക്ഷത്രക്കാര്‍ക്ക് ഗുണം നല്‍കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍