രാമായണപാരായണം‌-ഇരുപത്തിരണ്ടാം ദിവസം

അവനിമകളവരൊടിതു ചൊന്നനേരത്തവ-
രാശു ലങ്കേശ്വരനോടു ചൊല്ലിനാര്‍.
“ഒരു വിപിനപരനമിതബലനചലസന്നിഭ-
ഉദ്യാനമൊക്കെപ്പൊടിച്ചുകളഞ്ഞിതു
പൊരുതുവതിനു കരുതിയവനപഗതഭയാകുലം
പൊട്ടിച്ചിതു ചൈത്യപ്രാസാദമൊക്കവേ
മുന്നലധരനാനിശമതു കാക്കുന്നവരെയും
മൂലം‌പെട്ടു തച്ചു കൊന്നീടിനാനശ്രമം
ഭുവനമതിലൊരുവരെയുമവനു ഭയമില്ലഹോ!
പോയീലവിടുന്നവന്നിനിയും പ്രഭോ!“
ദശവദനനിതി രജനിചരികള്‍വചനം കേട്ടു
ദന്ദശുകോപക്രോധവിധേയനായ്‌
“ഇവനിവിടെ നിശി തമസി ഭയമൊഴിയെ വന്നവ-
മേതുമെളിയവനല്ലെന്നു നിര്‍ണ്ണയം.
നിശിതശരകുലിശമുസലാദ്യങ്ങള്‍ കൈക്കൊണ്ടു
നിങ്ങള്‍ പോകാശു നൂറായിരം വീരന്മാര്‍:.
നിശിചരകുലാധിപാജ്ഞാകാരന്മാരതി-
നിര്‍ഭയം ചെല്ലുന്നതു കണ്ടു മാരുതി
ശിഖരികുലമൊടുരവനിമുഴുവനിളകുംവണ്ണം
സിംഹനാദംചെയ്തതു കേട്ടു രാക്ഷസര്‍
സഭയതരഹൃദയമഥ മോഹിച്ചു വീണിതു
സംഭ്രമത്തോടടുത്തീടിനാര്‍ പിന്നെയും
ശിതവിശിഖമുഖനിഖിലാസ്ത്രജാലങ്ങളെ
ശീഘം പ്രയോഗിച്ചനേരം കപീന്ദ്രനും
മുഹുരുപരി വിരവിനൊടു ജിതാശ്രമം
മുല്‍ഗ്ഗരം കൊണ്ടു താഡിച്ചൊടുക്കീടിനാന്‍.
നിയുതനിശിചരനിധനനിശമനാശാന്തരേ
നിര്‍ഭരം ക്രുദ്ധിച്ചു നക്തഞ്ചരേന്ദ്രനും
അഖിലബലം‌പതിവരൈരിലൈവരൈച്ചെല്ലുകെ-
ന്നത്യന്തരോഷാല്‍ നിയോഗിച്ചനന്തരം.
പരമരണനിപുണനൊടെതിര്‍ത്തു പഞ്ചത്വവും
പഞ്ചസേനാധിപന്മാര്‍ക്കും ഭവിച്ചിതു
നദനു ദശവദനനുദിതക്രുധാ ചൊല്ലിനാന്‍.
“തല്‍‌ബലമത്ഭുതം മദ്‌ഭയോല്‍‌ഭുതിദം
പരിഭവമൊടമിതബലസഹിതമപി ചെന്നൊരു
പഞ്ചസേനാധിപന്മാര്‍ മരിച്ചീടിനാര്‍;
ഇവനെ മമ നികടഭുവി ഝടിതി സഹജീവനോ-
ടിങ്ങു ബന്ധിച്ചുകൊണ്ടന്നു വച്ചീടുവാന്‍
മഹിതമതിബലസഹിതമെഴുവനെയൊരുമിച്ചുടന്‍
മന്ത്രിപുത്രന്മാര്‍ പുറപ്പെടുവിന്‍ ദ്രുതം”.
ദശവദനവചനനിശമ്‌നബലസമന്വിതം
ദണ്ഡമുസലഖഡ്ഗേഷുചാപാദികള്‍
കഠിനതരമലറി നിജകരമതിലെടുത്തുടന്‍
കര്‍ബുരേന്ദ്രന്മാരടുത്താര്‍, കപീന്ദ്രനും
ഭുവനതലമുലയെ മുഹുലേറി മരുവുംവിധൌ
ഭൂരിശസ്ത്രം പ്രയോഗിച്ചാമനുക്ഷണം
അനിലജനുമവരെ വിരവൊടു കൊന്നീടിനാ-
നാശു ലോഹസ്തംഭാഡനത്തലഹോ
നിജനചിവതനയവരെഴുവരുമമിതസൈന്യവും
നിര്‍ജ്ജരലോകം ഗമിച്ചതു കേള്‍ക്കയാല്‍


മനസി ദശമുഖനുമുരുതാപവും ഭീതിയും
മാനവും ഖേദവും നാണവും തേടിനാന്‍.
“ഇനിയൊരുവനിവനൊടു ജയിപ്പതിനില്ല മ-
റ്റിങ്ങനെ കണ്ടീല മറ്റു ഞാനാരെയും
ഇവരൊരുവരെത്തിരീടികിലസുരജാതിക-
ളെങ്ങുമേ നില്‌ക്കുമാറില്ല ജഗത്ത്രയേ.
അവര്‍ പലരുമൊരു കപിയൊടേറ്റു മരിച്ചീതി-
ന്നയ്യോ സുകൃതം നശിച്ചിതു മാമകം.”
പലവുമിതി കരുതിയൊരു പരവശത കൈക്കൊണ്ടു
പാരം തളര്‍ന്നൊരു താതനോടാദരാല്‍
വിനയമൊടു തൊഴുതിളയമകനുരചെയ്തിതു,
“വീരപുംസഗമിദം യോഗ്യമല്ലേതുമേ
അലമലമിതനികിലനുചിതമഖിലഭൂബൃതാ-
മാത്മഖേദം ധൈര്യശൌര്യതേജോഹരം
അരിവരനെ നിമിഷമിഹ കൊണ്ടുവരുവനെ-
ന്നക്ഷകുമാരനും നിര്‍ഗ്ഗമിച്ചീടിനാന്‍.
കപിവരനുമതുപൊഴുതു തോരണമേറിനാന്‍
കാണായിതക്ഷകുമാരനെ സന്നിധൌ
ശരനികരശകലിതാശരീരനായ് വന്നിതു
ശാഖാമൃഗാധിപന്‍‌താനുമതുനേരം
മുനിവിനൊടു ഗഗനഭുവി നിന്നു താണാശു തന്‍
മുര്‍ദ്ധനി മുല്‍‌ഗരംകൊണ്ടെറിഞ്ഞീടിനാന്‍.
ശമനപുരി വിരവിനൊടു ചെന്നു പുക്കീടിനാന്‍
ശക്തനാമക്ഷകുമാരന്‍ മനോഹരന്‍.
വിബുധകുലരിപു നിശിചരാധിപന്‍ രാവണന്‍
വൃത്താന്തമാഹന്ത കേട്ടു ദു:ഖാര്‍ത്തനായ്.
അമരപതിജിതരമിതബലസഹിതമാത്മജ-
മാത്മഖേദത്തോടണച്ചു ചൊല്ലീടിനാന്‍
“പ്രിയതനായ ശൃണു വചനമിഹ തവ സഹോദരന്‍
പ്രേതാധിപാലയം‌പുക്കിതു കേട്ടീലേ?
മമ സുതനെ രനശിരസി കൊന്ന കപീന്ദ്രനെ
മാര്‍ത്താണ്ഡജാലയത്തിനയച്ചീടുവാന്‍
ത്വരിതമഹമതു ബലമോടു പോയീടുവന്‍
തല്‍‌ക്കനിഷ്‌ഠോദകം പിന്നെ നല്കീടുവാന്‍.”
ഇതി ജനകവചനമലിവോടു കേട്ടാദരാ-
ലിന്ദ്രജിത്തും പറഞ്ഞീടിനാന്‍ തല്‍‌ക്ഷണേ,
“ത്യജ മനസി ജനക! തവ ശോകം മഹാമതേ!
തീര്‍ത്തുകൊള്‍വന്‍ ഞാന്‍ പരിഭവമൊക്കവേ
മരണവിരഹിതനാവനതിന്നില്ല സംശയം
മറ്റൊരുത്തന്‍ ബലാലത്ര വന്നീടുമോ?
ഭയമവനു മരണകൃതമില്ലെന്നു കാണ്‍‌കില്‍ ഞാന്‍
ബ്രഹ്മാസ്ത്രമെയ്തു ബന്ധിച്ചുകൊണ്ടീടുവന്‍.


ഭുവനതലമഖിലമരവിന്ദോത്ഭവാദിയാം
പൂര്‍വ്വദേവാരികള്‍ തന്ന വരത്തിനാല്‍
വലമഥനമപി യുധി ജയിച്ച നമ്മോടൊരു
വാനരന്‍ വന്നെതിരിട്ടതുമത്ഭുതം
അതു കരുതുമളവിലിഹ നാണമോടെത്രയും
ഹന്തുമാക്യോപി നികൃതിഭിരപി ചരതനാമപി വാ
കൃച്‌ഛ്റേണ ഞാന്‍ തത്സമീപേ വരുത്തുവന്‍.
സപദി വിപദുചഗതമിഹ പ്രമദാകൃതം.”
സമ്പദ്വിനാശകരം പരം നിര്‍ണ്ണയം
സസുഖമിഹ നിവസ മയി ജീവതിത്വം വൃഥാ
സന്താപമുണ്ടാകരുതു കരുതൂ മാം..”
ഇതി ജനകനോടു നയഹിതങ്ങള്‍ സൂചിച്ചുട-
നിന്ദ്രജിത്തും പുറപ്പെട്ടു സന്നദ്ധനായ്
രഥകവചവിശിഖധനുരാദികള്‍ കൈക്കൊണ്ടു
രാമദൂതം ജേതുമാശു ചെന്നീടിനാന്‍.
ഗരുഡനിഭനഥ ഗഗനമുല്‍പ്പതിച്ചീടിനാന്‍
ഗര്‍ജ്ജനപൂര്‍വ്വകം മാരുതി വീര്യവാന്‍.
ബഹുമതിയുകമതളിരില്‍ വന്നു പരസ്പരം
ബാഹുബലവീര്യവേഗങ്ങള്‍ കാണ്കയാല്‍.
പവനസുതശിരസി ശരമഞ്ചുകൊണ്ടെയ്തിതു
പാകാരിജിത്തായ പഞ്ചാസ്യവിക്രമന്‍.
അഥ സപദി ഹൃദി വിശിഖമൊട്ടുകൊണ്ടെയ്തു, മ-
റ്റാവാറു ബാണം പദങ്ങളിലും തഥാ.
ശിതവിശിഖമധികതരമൊന്നു വാല്‍‌മേലെയ്‌തു
സിംഹനാദേന പ്രപഞ്ചം കുലുക്കിനാന്‍.
തദനു കപികുലതിലകനാവുകൊണ്ടാര്‍ത്തനായ്
സ്തംഭേന സൂതനെക്കൊന്നിതു സത്വരം
തുരഗയുതരഥവുമഥ ഝടിതി പൊടിയാക്കിനാന്‍
ദൂരത്തു ചാടിനാന്‍ മേഘനിനാദനും
അപരമൊരു രഥമധികവിതതമുടനേറി വ-
ന്നസ്ത്രശസ്ത്രൌഘവരിഷം തുടങ്ങിനാന്‍.
രൂഷിതമതിദശവദനതനയശരപാതേന
രോമങ്ങള്‍ നന്നാലു കീറി കപീന്ദ്രനും
അതിനുമൊരു കെടുതിയവനില്ലെന്നു കാണ്‍‌കയാ-
ലംഭോജനസംഭവബാണമെയ്തീടിനാന്‍.
അനിലജനുമതിനെ ബഹുമതിയയൊടുടനാദരി-
ച്ചാഹന്ത മോഹിച്ചു വീണിതു ഭൂതലേ.

വെബ്ദുനിയ വായിക്കുക