ശ്രദ്ധയോടെ ശ്രാദ്ധം നടത്തുമ്പോള്‍ പിതൃക്കള്‍ മാത്രമല്ല രുദ്രന്‍, ബ്രഹ്‌മാവ്, ഇന്ദ്രന്‍, വരുണന്‍, അശ്വനീദേവകള്‍, സൂര്യന്‍, അഗ്‌നി, അഷ്ടവസുക്കള്‍, വായു, വിശ്വദേവകള്‍, പശു, പക്ഷി തുടങ്ങി എല്ലാവരും അവനില്‍ തൃപ്തരാവുന്നു എന്ന് വിഷ്ണുപുരാണത്തില്‍ പറയുന്നുണ്ട്.
ഇല്ലം, നെല്ലി, വല്ലം എന്ന പ്രമാണം ഉള്‍ക്കൊണ്ട് ആര്‍ക്കും പിതൃകര്‍മ്മങ്ങള്‍ ചെയ്യാവുന്നതാണ്. ഇല്ലം എന്നാല്‍ സ്വന്തം വീട്, നെല്ലി എന്നാല്‍ വയനാട്ടിലെ തിരുനെല്ലി ക്ഷേത്രം, വല്ലം എന്നാല്‍ തിരുവനന്തപുരത്തെ തിരുവല്ലം പരശുരാമ ക്ഷേത്രം.
തിരുനെല്ലി ക്ഷേത്രത്തിലെ പാപനാസിനിയില്‍ ശ്രീരാമന്‍ അച്ഛനായ ദശരഥനുവേണ്ടി ഉദകക്രിയ ചെയ്തു എന്ന് പുരാണങ്ങളില്‍ പറയുന്നു. തിരുവല്ലത്തെ ക്ഷേത്രത്തില്‍ പിതൃതര്‍പ്പണം, തിലഹവനം, പ്രതിമാ സങ്കല്‍പ്പം, ക്ഷേത്രപിണ്ഡം തുടങ്ങിയ പിതൃകര്‍മ്മങ്ങളും ആണ് നടത്താറുള്ളത്.