ശങ്കരവിജയത്തിന്‍റെ കഥ; അദ്വൈതത്തിന്‍റേയും

WDWD
അദ്വൈത ദര്‍ശനത്തിന്‍റെ ഉപജ്ഞാതാവ ് ശ്രീ ശങ്കരന്‍റെ ജയന്ത ി. ഇന്ന് -ഏപ്രില്‍ ആറിന്!

ശ്രീ ശങ്കരന്‍- ശിവഗുരുവിന്‍റെയും ആര്യാംബയുടെയും വിശുദ്ധി നിറഞ്ഞ ജീവിതത്തിന് സാക്ഷാല്‍ പരമശിവന്‍റെ സമ്മാനം. ഭാരതീയ തത്വചിന്തയുടെ ഏറ്റവും നല്ല അവതാരകനായ ശ്രീ ശങ്കരന്‍ 32 വര്‍ഷത്തെ ഹ്രസ്വജീവിതത്തിലൂടെ ലോകത്തിന്‍റെ ശങ്കരാചാര്യര്‍ ആയി മാറി.

ശ്രീ ശങ്കരന്‍റെ ജന്മദിനത്തെ പറ്റി വ്യത്യസ്ത നിലപാടുകളാണ് ശിഷ്യന്‍മാരുടെയും ചരിത്രകാരന്‍ മാരുടേയുമിടയിലുള്ളത്. ഇതിനെ തുടര്‍ന്ന് ഈയിടെ ശങ്കരാചാര്യ ശിഷ്യന്മാര്‍ ഒത്തുകൂടി ഗുരുവിന്‍റെ ജന്മദിനം ബി സി 509 ഏപ്രില്‍ മൂന്നിനാണെന്ന് അംഗീകരിച്ചു.

കാഞ്ചി കാമകോടി പീഠം ആചാര്യന്മാരായ ദ്വാരക ജ്യോതിര്‍മദ്, ബദരിനാഥ്, ഗോവര്‍ദ്ധന്‍പീഠ്, പുരി എന്നിവര്‍ യോജിച്ചാണ് ഈ തീരുമാനത്തിലെത്തിയത്. ഇത് എല്ലാവരും അംഗീകരിച്ചിട്ടില്ലാത്തതുകൊണ്ട് ഭാരതത്തില്‍ പലേടത്തും ഇപ്പോഴും ഏപ്രില്‍ ആറിന് തന്നെയാണ് ശങ്കരജയന്തി ആഘോഷിക്കുന്നത്. കേരളത്തില്‍ മേടത്തിലെ തിരുവാതിരനാളിലാണ് ശങ്കര ജയന്തി കൊണ്ടാടുന്നത്.

വിശുദ്ധിയുള്ള ജീവിതത്തിന്‍റെ ഫലം വിശുദ്ധി ഇതാണ് ഭാരതീയ തത്വചിന്തയുടെ ഗുണപാഠമെങ്കില്‍ അതിന്‍റെ ആചാര്യന്‍റെ ജീവിതത്തിനു പിന്നിലും അങ്ങനെയൊരു കഥയുണ്ട്.


WDWD
കേരളത്തിലെ തൃശൂര്‍ ജില്ലയിലുള്ള കാലടി എന്ന ഗ്രാമത്തില്‍ ഈശ്വരവിശ്വാസികളായ ശിവഗുരുവിന്‍റെയും ആര്യാംബയുടെയും മകനായി ശങ്കരന്‍ ജനിച്ചു.

ആയുര്‍ദൈര്‍ഘ്യമുള്ള അനേകം പുത്രന്മാരെ വേണോ അതോ അല്പായുസായ വിശ്വപ്രസിദ്ധനായി തീരുന്ന ഒരു മകന്‍ വേണോ എന്ന പരമശിവന്‍റെ ചോദ്യത്തിനു മുന്നില്‍ സര്‍വ്വഗുണസമ്പന്നനായ മകന്‍ മതി എന്ന് ആ ദമ്പതികള്‍ തീരുമാനമെടുത്തു.

വളരെ ചെറുപ്പത്തില്‍ അച്ഛന്‍ നഷ്ടപ്പെട്ട ശങ്കരന്‍ അമ്മയുടെ സ്നേഹവാത്സല്യങ്ങളിലാണ് വളര്‍ന്നത്. വളരെ ചുരുങ്ങിയകാലം കൊണ്ട് വൈദിക പഠനങ്ങള്‍ പഠിച്ച ശങ്കരന്‍ പല അത്ഭുതങ്ങളും കാണിച്ചിട്ടുള്ളതായി കഥകള്‍ ഉണ്ട്. പൂര്‍ണാനദിയുടെ ഗതിതിരിച്ചു വിട്ടതും ദാരിദ്യ്രത്തിലും തങ്ങള്‍ക്ക് ഭക്ഷണം നല്‍കിയ വൃദ്ധയുടെ മുന്നില്‍ സ്വര്‍ണ്ണനെല്ലിക്കകള്‍ അഭിഷേകം ചെയ്തതും അവയില്‍ ചിലതു മാത്രം.

വിജ്ഞാനതൃഷ്ണയും സന്യാസാഭിമുഖ്യവും പൈതൃകമായി കിട്ടിയ ശങ്കരന് ഗൃഹസ്ഥാശ്രമവിധികള്‍ അന്യമായതില്‍ അത്ഭുതമില്ല. മാതൃവാത്സല്യത്തിന്‍റെ അനുഭൂതിയില്‍ ഗൃഹസ്ഥനാകണമോ സന്യാസി ആകണമോ എന്ന സംശയത്തിനൊടുവില്‍ അവതരിച്ച "മുതല' ഭാരതീയ ദര്‍ശനത്തിന് ഒരു മഹാനെ സംഭാവന ചെയ്യുക ആയിരുന്നു.

പെരിയാറില്‍ കുളിച്ചുകൊണ്ടുനിന്ന ശങ്കരന്‍റെ കാലില്‍ കടിച്ച മുതല സന്യാസിയാകാന്‍ ശങ്കരനെ അമ്മ അനുവദിച്ച സമയം അദ്ദേഹത്തെ സ്വതന്ത്രനാക്കി.അമ്മ എന്ന് തന്നെ കാണാന്‍ ആഗ്രഹിക്കുന്നുവോ താന്‍ അമ്മയുടെ അടുത്തെത്തും എന്ന് വാക്കുകൊടുത്ത് ശങ്കരന്‍ പിന്നെ ഉത്തമനായ ഗുരുവിനെ അന്വേഷിച്ച് യാത്രയായി. ആ യാത്രയില്‍ ഗൗഡപാദരുടെ ശിഷ്യനായ ഗോവിന്ദ ഗുരുവിനെ കണ്ടുമുട്ടുകയും അദ്ദേഹത്തില്‍ നിന്നും സന്യാസദീക്ഷ സ്വീകരിക്കുകയും ചെയ്തു.


ഗോവിന്ദ ഗുരുവില്‍ നിന്നും ഉപനിഷത്തിന്‍റെ അര്‍ത്ഥതലങ്ങള്‍ പഠിച്ച ശങ്കരന്‍ ഭാരതത്തിന്‍റെ ആദ്ധ്യാത്മിക കേന്ദ്രങ്ങള്‍ സന്ദര്‍ശിയ്ക്കാന്‍ യാത്രയായി. ആ യാത്രയില്‍ ഒട്ടേറെ ശിഷ്യഗണങ്ങളെ നേടിയ ശങ്കരന്‍ അറിവിന്‍റെ പുതിയ ലോകം കണ്ടെത്തുകയായിരുന്നു. ഈ യാത്രയിലാണ് ബാദരായണന്‍റെ ബ്രഹ്മസൂത്രത്തിന് ഭാഷ്യം രചിച്ചതും ഭാരതീയ തത്വചിന്തയ്ക്ക് പുതിയ മാനങ്ങള്‍ നല്‍കിയതും

ഈ യാത്രയിലാണ് ബുദ്ധമതത്തിന്‍റെ പ്രഭാവം തകര്‍ക്കാന്‍ ജീവിതം ഉഴിഞ്ഞു വച്ച കുമാരിലഭട്ടനെ പരിചയപ്പെടുന്നത്. കുമാരിലഭട്ടന്‍റെ അഭിപ്രായത്തില്‍ അദ്വൈത മതസ്ഥാപന ശ്രമം വിജയിക്കണമെങ്കില്‍ മാഹിഷ്മതീ നഗരത്തില്‍ പോയി മണ്ഡന മിത്രനെ വാദപ്രതിവാദത്തില്‍ ജയിക്കണം.

അങ്ങനെ മണ്ഡന മിശ്രണനുമായുളള വാദപ്രതിവാദത്തില്‍ ഭാര്യയായ ഭാരതിയുടെ കാമശാസ്ത്രത്തെക്കുറിച്ചുള്ള ചോദ്യത്തിനു മുമ്പില്‍ ശങ്കരന്‍ പരാജയപ്പെട്ടു.ഉടനെ കാമശാസ്ത്രവും പഠിച്ച് മണ്ഡനമിശ്രനെ ശങ്കരന്‍ പരാജയപ്പെടുത്തി.പിന്നീട് അദ്ദേഹത്തെ ശിഷ്യനായി സ്വീകരിക്കുകയും ചെയ്തു.

WDWD
തുടര്‍ന്ന് ഭാരതത്തിലുടനീളം സഞ്ചരിച്ച് മഠങ്ങള്‍ സ്ഥാപിയ്ക്കുകയും ഭാരതീയ തത്വചിന്ത പ്രചരിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുകയും ചെയ്തു. ഈ ശ്രമത്തില്‍ അദ്ദേഹത്തെ ഏറെ സഹായിച്ച ശിഷ്യന്മാരാണ് പത്മപാദന്‍, നടുരേശ്വന്‍, ഹസ്താമലകന്‍, തോടകന്‍ എന്നിവര്‍. ഈ യാത്രയില്‍ ജഗദ്ഗുരു എന്ന പേരില്‍ അറിയപ്പെടാനും തുടങ്ങി.

തത്വമസി, അഹം ബ്രഹ്മാസ്മി, സര്‍വ്വം ഖല്വിദം ബ്രഹ്മ തുടങ്ങിയ ഉപനിഷത് സൂക്തങ്ങളെ ജനകീയവത്ക്കരിച്ച ശ്രീ ശങ്കരന്‍ ജീവാത്മാവും പരമാത്മാവും ഒന്നു തന്നെ എന്നു പറഞ്ഞതിലൂടെ അദ്വൈത ദര്‍ശനത്തിന്‍റെ ആത്മാവിന് രൂപം നല്‍കുകയായിരുന്നു.

ഉത്തറ്റ്ഖണ്ഡിലാണ് ശ്രീ ശങ്കരന്‍റെ സമാധി