വരവായ് ...തെയ്യം, പടയണി

WDWD
തുലാം പിറന്നാല്‍ കേരളത്തിന്‍റെ വടക്ക് തെയ്യങ്ങളും കളിയാട്ടങ്ങളും വരുകയായി. വടക്കന്‍ കേരളത്തില്‍ തെയ്യങ്ങളുടെ കാലം തുടങ്ങിയിട്ട് ഒരു മാസം കഴിഞ്ഞു.

ഏതാണ്ടൊരു മാസം കഴിഞ്ഞ് ധനു ആദ്യം ക്കെരളത്തിന്‍റെ തെക്ക് , മധ്യ തിരുവിതാം കൂറില്‍ പടയണിക ളുടെ തുടക്കമാവുന്നു. ധനുവിലാണ് പടയണികകള്‍ തുടങ്ങുക - ആദ്യം തെള്ളിയൂരില്‍

വ്രതശുദ്ധിയൊടെ ആചാരനുഷ്ഠാനങ്ങള്‍ പാലിച്ച് തുലാം 10 മുതലാണ് കലാകാരന്മാര്‍ തെയ്യം കെട്ടിയാടാന്‍ തുടങ്ങുക.

കൊയ്ത്ത്കഴിഞ്ഞ് വിശ്രമിക്കുന്ന ആളുകള്‍ പിന്നെ തെയ്യങ്ങളുടെ പിന്നാലെയാവും. തറവാട്ട് മുറ്റങ്ങളിലേക്കും കാവുകളിലേക്കും അവര്‍ മാറിമാറി എത്തുകയായി-കുലദൈവങ്ങളുടെ അനുഗ്രഹം തേടി.

കേരളത്തിലെ കളിയാട്ട കാവുകളില്‍ ഏറിയ പങ്കും വളപട്ടണം പുഴക്കപ്പുറമാണ്. നാട്ടിന്‍പുറങ്ങളിലാണ് അവ അധികവും. ഏതാണ്ട് കാസര്‍ക്കോടിന്‍റെ അതിര്‍ത്തിവരെയുണ്ട് തെയ്യങ്ങളുടെ കളിയാട്ടം.

തെയ്യം കെട്ടുന്നത് പെരുവണ്ണാന്‍ മലയന്‍, വേലണ് മാവിലന്‍ തുടങ്ങിയ കീഴ് ജാതിക്കാരാണെങ്കിലും , അവരെ ജാതിമത ഭേദമന്യെ എല്ലാവരും കാത്തിരിക്കുന്നു. തെയ്യം കെട്ടിക്കഴിഞ്ഞാല്‍ ആരാധിക്കുന്ന

WDWD
മുഖത്തെഴുത്തും വേഷവും

ചിത്രകലയും ശില്പകലയും ചേരുന്നതാണ് തെയ്യത്തിന്‍റെ മുഖത്തെഴുത്തും വേഷവും ഉടുത്തുകെട്ടുമെല്ലാം. സവിശേഷമാണ് തെയ്യങ്ങളുടെ മുഖത്തെഴുത്ത്. പ്രകൃതിയില്‍ നിന്നുള്ള നിറച്ചാര്‍ത്തുകളാണ് ഇതിന് ഉപയോഗിക്കുന്നത്

അരിചാന്ത്, മഞ്ഞള്‍പ്പൊടി, കരി എന്നിവയാണ് പ്രധാനമായും മുഖത്തെഴുത്തിന് ഉപയോഗിക്കുന്നത്.. വലിയശംഖ്, കുറ്റിശംഖ്, മാന്‍കണ്ണ്, പ്രാക്കെഴുത്ത് എന്നിവയാണ് പ്രദാന മുഖത്തെഴുത്തുകള്‍.

വലിയമുടി, വട്ടമുടി ,തിരുമുടി ,കൊടുമുടി എന്നിങ്ങനെ തലയിലണിയുന്ന കിരീടങ്ങള്‍ക്കും മുടികള്‍ക്കും ഉണ്ട് വ്യത്യാസങ്ങള്‍. തുണിയും കുരുത്തോലയും പാളയുമെല്ലാമാണ് മുടിക്കും ഉടുത്തുകെട്ടിനും ഉപയോഗിക്കുന്നത്

കളിയാട്ടാങ്ങള്‍ക്ക് കെട്ടുന്ന തെയ്യങ്ങള്‍ ഏറെയുണ്ട്.അവയില്‍ ചിലത്:

ᄋപുതിയ ഭഗവതി, വിഷ്ണുമൂര്‍ത്തി,
മഠയില്‍ ചാമുണ്ഡി, വീരഭദ്രന്‍,
തീചാമുണ്ഡി, മാക്കം, പടവീരന്‍
പുലിയൂര്‍ കാളി, അഷ്ടമച്ചല്‍ ഭഗവതി,
പനയങ്കാട്ട് ഭഗവതി, മണലമ്മ,
പൊട്ടന്‍, ഗുളികന്‍പൂതം,
ദൈവം, തൊണ്ടച്ചന്‍
ഭൈരവന്‍, കരിന്തിരി നായര്‍,
മുത്തപ്പന്‍, രക്ത ചാമുണ്ഡി

WDWD
ധനു പിറന്നാല്‍ പടയണിക്കാലം

ധനു പിറന്നാല്‍ മധ്യ തിരുവിതാംകൂറില്‍ പടയണിക്കാലമായി. ചിലേടത്ത് 28 ദിവസം പടയണി ഉണ്ടായിരിക്കും .

ദാരിക നിഗ്രഹത്തിനുശേഷം കലി അടങ്ങാതെവന്ന ഭദ്രകാളിക്കു മുന്നില്‍ മഹാദേവന്‍റെ ഭൂതഗണങ്ങള്‍ കോലങ്ങള്‍ വെച്ചുകെട്ടി തുള്ളിയെന്നും ഭഗവതി സന്തോഷവതിയായെന്നുമാണ് പടയണിയുടെ ഐതിഹ്യം.

തെള്ളിയൂര്‍ ഭഗവതി ക്ഷേത്രത്തിലാണ് ആദ്യം പടയണി നടക്കുക ധനു അഞ്ചു മുതല്‍ പത്തുവരെയാണ് ഇവിടത്തെ പടയണി.മറ്റു സ്ഥലങ്ങളില്‍ ദേവിയുടെ പ്രതിഷ്ഠാദിനങ്ങളിലും വിഷുക്കാലത്തുമാണ് പടയണി.

ഇരുട്ടിനുമേല്‍ വെളിച്ചം നേടിയ വിജയത്തെ സൂചിപ്പിക്കുമാറ് കത്തിയെരിയുന്ന ചുട്ടുവെട്ടത്തിന്‍റെ അകമ്പടിയോടെ കളത്തിലേക്ക് തുള്ളി ഇറങ്ങുന്ന പാളക്കോലങ്ങള്‍ ഗ്രാമീണ കൂട്ടായ്മയുടെ കളം ചമയ്ക്കുകയാണ്. തെയ്യത്തിലും ഇതേ മട്ടിലെ കൂട്ടായമയാണ് ലക്ഷ്യമിടുന്നത്

ഭഗവതീക്ഷേത്രങ്ങളില്‍ നടക്കുന്ന പടയണിയില്‍ മൂന്നുതരം ചിട്ടകള്‍ നിലനില്‍ക്കുന്നു. പാട്ടിലും തുള്ളലിലും ചിട്ടകളിലുമുള്ള വ്യത്യാസങ്ങളാണ് രണ്ടു മാര്‍ഗങ്ങളുടേയും വ്യത്യാസം. കഥകളിയിലെന്നപോലെ വടക്കന്‍ തെക്കന്‍ ചിട്ടയും, ഇവരണ്ടും ചേര്‍ന്ന ചിട്ടയുമുണ്ട്