ആരോഗ്യം മനസിനും വേണം; പതിവായി കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങള്‍ ഇവയാണ്

ശനി, 20 ഒക്‌ടോബര്‍ 2018 (13:03 IST)
ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ് ഉണ്ടാകു എന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. നല്ല ഭക്ഷണങ്ങള്‍ ശരീരത്തിന് മാത്രമല്ല മനസിനും ഉണര്‍വും ഉന്മേഷവും നല്‍കും. ഭക്ഷണകാര്യങ്ങളില്‍ സ്‌ത്രീയും പുരുഷനും ഒരുപോലെ ശ്രദ്ധ കാണിക്കണം.

ശരീരത്തിന് ഗുണം ചെയ്യുന്ന ഭക്ഷണങ്ങള്‍ തിരിച്ചറിയാനും അവ ശീലമാക്കാനും സാധിക്കണം. കുട്ടികള്‍ക്ക് ഈ ഭക്ഷണക്രമങ്ങള്‍ അനുസരിച്ച് ആഹാരം നല്‍കാനും ശ്രമിക്കണം. മനസിന് സന്തോഷം പകരാന്‍ കഴിയുന്ന ഏഴ് ഭക്ഷണങ്ങളാണ് ഇവ.

വാഴപ്പഴം, പയറുവര്‍ഗങ്ങള്‍, മധുരക്കിഴങ്ങ്, സാല്‍മണ്‍ ഫിഷ് (കോര മീന്‍), മഞ്ഞള്‍, നട്സ്, ഓറഞ്ച് എന്നീ ഏഴ് ഭക്ഷണങ്ങള്‍ മനസിനും ശരീരത്തിനും കുളിര്‍മയും ആത്മവിശ്വാസവും നല്‍കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. കിവി, തക്കാളി, സ്ട്രോബെറി തുടങ്ങിയവയും മികച്ച ആഹാരങ്ങളില്‍ പെടുന്നവയാണ്.

അമിതമാകാതെ മിതമായി കഴിക്കാനും ആവശ്യത്തിന് വെള്ളം കുടിക്കാനും ശ്രദ്ധ കാണിക്കണം. അമിതമായി തണുപ്പിച്ച ഭക്ഷണങ്ങളും കൂടുതല്‍ മാംസാഹാരങ്ങളും ഒഴിവാക്കണം. മത്സ്യവും മുട്ടയും പാലും ശീലാക്കുന്നത് ശരീരത്തിന് കരുത്ത് നല്‍കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍