ഇന്ന് സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തുന്നവരാണ് സ്ത്രീകളും പുരുഷന്‍മാരും. മുടിയുടെയും മുഖത്തിന്റെയും സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ ഒരു കോമ്പ്രമൈസിനും ആരും തയ്യാറുമല്ല. മാര്‍ക്കറ്റില്‍ കിട്ടുന്ന കെമിക്കല്‍ അടങ്ങിയ ക്രീമുകളും മറ്റും വാങ്ങി ഉപയോഗിക്കുന്നതിന് മുമ്പ് നമ്മുടെ വീട്ടില്‍ തന്നെ കിട്ടുന്ന പ്രകൃതിദത്ത ഉത്പ്പന്ന്ങ്ങള്‍ കൊണ്ട് ഈ സൗന്ദര്യ സംരക്ഷണം സാധ്യമാക്കാം എന്ന് തിരിച്ചറിയുക.
കറുത്ത പാടുകൾ നീങ്ങാൻ കറ്റാർവാഴ സഹായിക്കും.അല്‍പ്പം കറ്റാര്‍വാഴ ജെൽ, തുളസിയില നീര് , പുതിനയിലയുടെ നീര് എന്നിവ ഓരോ ടീസ്പൂണ്‍ വീതം എടുക്കുക. മൂന്നും യോജിപ്പിച്ച ശേഷം 20 മിനിറ്റ് നേരത്തേക്ക് മുഖത്തു പുരട്ടുക. ഇത് മുഖത്തെ കറുത്ത പാടുകള്‍ നീക്കാന്‍ സഹായിക്കും.
മുടിയുടെ ആരോഗ്യത്തിന് കറ്റാര്‍ വാഴ വളരെ നല്ലതാണ്. കറ്റാര്‍ വാഴ ചേര്‍ത്ത് കാച്ചിയ എണ്ണ തലയില്‍ തേയ്ക്കുന്നത് മുടിയുടെ ആരോഗ്യത്തിനും അഴകിനും ഉത്തമമാണ്.കറ്റാര്‍വാഴ നീര്, തൈര്, മുള്‍ട്ടാണിമിട്ടി എന്നിവ തുല്യ അളവില്‍ യോജിപ്പിച്ച് തലയില്‍ പുരട്ടി 30 മിനിറ്റിനു ശേഷം കഴുകിക്കളയുന്നത് മുടിയുടെ തിളക്കം വര്‍!ദ്ധിപ്പിക്കാന്‍ സഹായിക്കും .