ആർത്തവത്തിനു മുൻപുള്ള ദിവസങ്ങളിലെ അസ്വസ്ഥതകൾ അകറ്റാൻ ഇതാ ചില പൊടികൈകൾ

ഞായര്‍, 21 ഏപ്രില്‍ 2019 (15:55 IST)
ഭൂരിഭാഗം സ്ത്രീകൾക്കും ആർത്തവത്തിന് മുൻപുള്ള ഒരു ആഴ്ച നിരവധി ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടാറുണ്ട്. അമിതമായ ടെൻഷൻ, തളർച്ച, വയറുവേദന, നീരുവീക്കം, എല്ലാത്തിനോടും ദേഷ്യം മുതലായവയൊക്കെയാണ് പ്രീ മെന്സ്ട്രൽ സിൻഡ്രോം എന്ന അവസ്ഥയുടെ ലക്ഷണങ്ങൾ. ആർത്തവം അടുക്കാറാകുമ്പോൾ ശരീരം പെട്ടെന്ന് തടിക്കുന്നതും മലബന്ധമുണ്ടാകുന്നതും, പേശികൾക്ക് ബലക്കുറവ് അനുഭവപ്പെടുന്നതും ഇതുകൊണ്ട് തന്നെയാണ്. 
 
ആർത്തവ സമയത്ത് ശരീരത്തിൽ നിന്ന് ഒരുപാട് രക്തം നഷ്ടമാകുന്നതിനാൽ അത് നികത്തനായി അയേൺ ധാരാളമായി അടങ്ങിയ ഭക്ഷണങ്ങൾ കൂടുതലായി കഴിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ബീൻസ്, സ്പിനാച്ച് ,കിഴങ്ങുവർഗങ്ങൾ, ഈന്തപ്പഴം മുതലായ ഭക്ഷണങ്ങൾ ഈ സമയത്ത് നിർബന്ധമായും കഴിച്ചിരിക്കണം.തുളസിയില, ഇഞ്ചി, കറുവപ്പട്ട, മുതലായവ നിത്യവും കഴിക്കുന്ന ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ആർത്തവ സമയത്തുള്ള വയറു വേദന ഒരു വലിയ അളവോളം ഒഴിവാക്കാം.
 
 
സിങ്ക് ധാരാളമായി അടങ്ങിയ ഭക്ഷണങ്ങൾ സ്ത്രീകൾ നിർബന്ധമായും കഴിച്ചിരിക്കണം. മത്തങ്ങാക്കുരു, ചിക് പീസ് , തുവരപ്പരിപ്പ് മുതലായവ കൂടുതലായി കഴിക്കാൻ ശ്രദ്ധിക്കാം.
ധാരാളം ആന്റി ഓക്സൈഡുകൾ അടങ്ങിയ ഗ്രീൻ ടീ ഒരു ശീലമാക്കുന്നത് സ്ത്രീകൾക്ക് വളരെ നല്ലതാണ്. ശരീരത്തിനൊപ്പം മനസും ശുദ്ധമാകാൻ തുടങ്ങും.ആർത്തവം മൂലമുള്ള ശരീരവേദനകൾ മാറാൻ സൂര്യകാന്തി വിത്തുകൾ പോലെ ഗുണം ചെയ്യുന്ന മറ്റൊന്നുമില്ല. വിറ്റാമിൻ ഇ യുടെ കലവറയായ ഈ വിത്തുകൾ ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ടതുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍