കാബേജ് നീര് അടിപൊളിയാണ്, മുഖം വെട്ടിത്തിളങ്ങും!

വ്യാഴം, 30 ഓഗസ്റ്റ് 2018 (12:09 IST)
സൌന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ ബ്യൂട്ടി പാര്‍ലറുകളില്‍ കയറിയിറങ്ങി പണവും സമയവും ചെലവഴിക്കേണ്ട. ബ്യൂട്ടി പാര്‍ലര്‍ വീട്ടില്‍ തന്നെ ഒരുക്കാം. നിങ്ങളുടെ സൌന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ ആവശ്യമായ എല്ലാ സാധനങ്ങളും അതിന്‍റെ ഓര്‍ഗാനിക് ഫോമില്‍ വീട്ടില്‍ തന്നെയുള്ളപ്പോള്‍ ബ്യൂട്ടി പാര്‍ലറുകളും സ്പായുമൊക്കെ തേടി പായുന്നതെന്തിന്!
 
മുഖം വരണ്ടിരിക്കുന്നു, ചുളിവു വീണിരിക്കുന്നു എന്നൊക്കെ തോന്നുന്നുണ്ടോ? എങ്കില്‍ കാബേജ് നീരും തേനും ചേര്‍ത്ത് മുഖത്ത് പുരട്ടാം. മുഖം നല്ല അടിപൊളിയായി തിളങ്ങുന്നത് കാണാം. 
 
തേനുമായി കാബേജ് നീരല്ല, മറ്റ് പലതും ചേര്‍ത്ത് മുഖസൌന്ദര്യത്തിന് ഉപയോഗിക്കാവുന്നതാണ്. തേനും പാല്‍പ്പാടയും ചേര്‍ത്ത് മുഖത്ത് പുരട്ടുന്നത് മുഖസൌന്ദര്യത്തിന് നല്ലതാണ്. 
 
നാരങ്ങാ നീരും തക്കാളി നീരും ചേര്‍ത്ത് മുഖത്ത് പുരട്ടുന്നതും മുഖചര്‍മ്മം തിളങ്ങുന്നതിന് ഒന്നാന്തരമാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍