രോഗിയില്‍നിന്നും രോഗാണുക്കള്‍ വിസര്‍ജ്ജിക്കപ്പെടുമ്പോഴാണല്ലോ രോഗസംക്രമണം നടക്കുന്നത്. ഒരു രോഗിക്ക് യഥാസമയം രോഗനിര്‍ണ്ണയം നടത്തി ഫലപ്രദമായ ചികിത്സ നല്‍കുകയാണെങ്കില്‍, അയാളിലെ രോഗം വളരെവേഗം ഭേദമാക്കാന്‍ കഴിയും. ശരീരത്തിലെ രോഗാണുക്കള്‍ നശിപ്പിക്കപ്പെടുന്നതുമൂലമാണ് രോഗം ഭേദമാകുന്നത്. തന്മൂലം, അയാളില്‍നിന്നും രോഗാണുക്കള്‍ ഏറെനാള്‍ വിസര്‍ജ്ജിക്കപ്പെട്ട് രോഗം പകരാനുള്ള സാദ്ധ്യത കുറയുന്നു.
രോഗിയെ രോഗം പകരാന്‍ സാധ്യതയുള്ള കാലയളവില്‍ രോഗമില്ലാത്തവരില്‍ നിന്നും മാറ്റി പാര്‍പ്പിക്കുകയാണ് രോഗസംക്രണം തടയാനുള്ള ഒരു മാര്‍ഗം. വളരെ പുരാതനമായ ഈ നിയന്ത്രണരീതിയ്ക്കാണ് ഐസുലേഷന്‍ എന്നു പറയുന്നത്. സ്ഥലസൗകാര്യമുണ്ടെങ്കില്‍ വീട്ടില്‍ തന്നെയോ അല്ലെങ്കില്‍ ആശുപത്രികളിലെ പ്രത്യേക വാര്‍ഡുകളിലോ രോഗിയെ മാറ്റി താമസിപ്പിക്കാവുന്നതാണ്.
രോഗം പടരാന്‍ സാധ്യതയുള്ള വ്യക്തിക്ക് രോഗത്തിനെതിരെ സംരക്ഷണം നല്‍കുകയാണ് സാംക്രമികരോഗങ്ങള്‍ തടയാനുള്ള ഫലപ്രദമായ മാര്‍ഗം. പോഷകാഹാരത്തിലൂടെയും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളിലൂടെയും ഒരു വ്യക്തിയുടെ ആരോഗ്യനിലവാരം ഉയര്‍ത്താവുന്നതാണ്. നല്ല ആരോഗ്യമുള്ള ഒരാളിന് രോഗത്തെ ചെറുത്തു നില്‍ക്കാനുള്ള കഴിവുണ്ടായിരിക്കും. പക്ഷേ, പ്രത്യേക പ്രതിരോധ ചികിത്സയിലൂടെ മാത്രമേ ചില രോഗങ്ങള്‍ തടയാന്‍ കഴിയൂ.
ഖരമാലിന്യ നിര്‍മ്മാര്‍ജ്ജനം
നമ്മുടെ വീടുകളിലുണ്ടാകുന്ന ഖരമാലിന്യങ്ങളെ ജീര്‍ണയിക്കുന്നവയെന്നും ജീര്‍ണ്ണിക്കാത്തവയെന്നും തരംതിരിക്കാം. ജീര്‍ണ്ണിക്കാത്ത തരം മാലിന്യങ്ങളാണ് പ്ളാസ്റ്റിക്, കുപ്പി, തകരം, കട്ടി കടലാസ് തുടങ്ങിയവ. ഇവ തരംതിരിച്ച് ചപ്പുചവറുകാര്‍ക്ക് വില്‍ക്കാന്‍ കഴിയും.
ജീര്‍ണ്ണിക്കുന്നത രം ഖരമാലിന്യങ്ങളാണ് ഒട്ടേറെ പരിസര ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നത്. അവ മണ്ണില്‍ കിടന്ന് ചീഞ്ഞളിഞ്ഞ് ദുര്‍ഗന്ധമുണ്ടാക്കുന്നു. കൂടാതെ ഈച്ച, കൊതുക്, എലി എന്നിവയുടെ വിഹാരകേന്ദ്രമായി മാറുന്നു. ഈ മാലിന്യങ്ങള്‍ ചീഞ്ഞളിഞ്ഞുണ്ടാകുന്ന ദ്രാവകം കിനിഞ്ഞിറങ്ങി ജലസ്രോതസ്സുകളെ മലിനമാക്കുകയും ചെയ്യും. ഇത്തരം മാലിന്യങ്ങളെ സംസ്കരിക്കുന്നതിന് സാര്‍വത്രികമായി സ്വീകരിച്ചിട്ടുള്ള മാര്‍"മാണ് കമ്പോസ്റ്റിംഗ്. കമ്പോസ്റ്റിംഗ് വഴി ജൈവമാലിന്യങ്ങളെ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിന് പുറമെ ചെടികള്‍ക്ക് അനുയോജ്യമായ കമ്പോസ്റ്റ് വളം ഉല്‍പാദിക്കുവാനും കഴിയുന്നു. കമ്പോസ്റ്റിംഗിന് പല രീതിയില്‍ നിലവിലുണ്ട്.
മലിനജല നിര്‍മ്മാര്‍ജ്ജനം
മലിനജല നിര്‍മ്മാജ്ജനവും ഖരമാലിന്യനിര്‍മ്മാര്‍ജ്ജനവും നമ്മുടെ ശുചിത്വത്തേയും ആരോഗ്യത്തേയും ബാധിക്കുന്ന പ്രശ്നങ്ങളാണ്. ജനങ്ങള്‍ വിചാരിച്ചാല്‍ ഇവയെ ഒരു പരിധിവരെ പരിഹരിക്കാന്‍ സാധിക്കും. നമ്മുടെ വീടുകളിലും സ്ഥാപനങ്ങളിലും മറ്റിടങ്ങളിലും ഉണ്ടാകുന്ന ഇത്തരം മാലിന്യങ്ങളെ വളരെ ലളിതമായ രീതിയില്‍ അവിടെത്തന്നെ കൈകാര്യം ചെയ്യാന്‍ കഴിയും. മലിനജല നിര്‍മ്മാര്‍ജ്ജനത്തിനുതകുന്ന കമ്പോസ്റ്റ് പിറ്റുകളും ഇതിനുദാഹരണങ്ങളാണ്.
വീടുകളില്‍, കുളിമുറിയില്‍ നിന്നും അടുക്കളയില്‍ നിന്നും ധാരാളം മലിനജലം പുറത്തേക്ക് വരുന്നുണ്ട്. ഇവ കെട്ടിക്കിടന്നാല്‍ ദുര്‍ഗന്ധം വമിക്കുകയും ഈച്ച, കൊതുക് എന്നിവ പെരുകി മന്ത്, മലേറിയപോലുള്ള രോഗങ്ങള്‍ പരത്തുകയും ചെയ്യും. അടുക്കളയില്‍ നിന്നും കുളിമുറിയില്‍ നിന്നും പുറത്തേക്ക് വരുന്ന മലിനജലം കെട്ടിനില്‍ക്കാതെ അരിച്ച് ഭൂമിയിലേക്ക് താഴ്ത്തി വിടാനുള്ള സംവിധാനമാണ് സോക്കേജ് പിറ്റ്. മലിനജലം അരിച്ച് ഭൂമിയിലേക്ക് താഴുന്നതുമൂലം ഭൂഗര്‍ഭജലത്തിലെത്തിയാല്‍പോലും വലിയ പ്രശ്നമില്ലാത്തതായി തീരുന്നു. സോക്കേജ് പിറ്റുകള്‍ വളരെ ചെലവ് കുറച്ച് ഓരോ വീട്ടിലും നമുക്ക് സ്വന്തമായി ചെയ്യാവുന്നതാണ്.
വെള്ളം വലിഞ്ഞ് പോകുന്ന സ്ഥലത്ത് ഒരു മീറ്റര്‍ നീളവും ഒരു മീറ്റര്‍ വീതിയും ഒരു മീറ്റര്‍ ആഴവുമുള്ള ഒരു കുഴി തയ്യാറാക്കുക. അതിനുശേഷം കുഴിയുടെ അടിഭാഗത്തായി 10-15 സെ.മീ. വ്യാസമുള്ള കല്ലുകള്‍ (പൊട്ടിയ ഓടു കഷണം, പൊട്ടിയ ഇഷ്ടിക കഷണം 5-10 സെ.മീ വ്യാസം) കൊണ്ടു നിറയ്ക്കണം. ബാക്കി വരുന്ന ഒരു ഭാഗം ചരലും ഇതിന് മീതെ കുറച്ച് മണലും വിരിക്കുക. ഏറ്റവും മുകളിലായി ചകിരി നിരത്തുന്നത് നന്നായിരിക്കും. ഇതിനുശേഷം മലിനജലത്തെ പൈപ്പ് വഴിയോ ഓട വഴിയോ സോക്കേജ് പിറ്റിലേക്ക് കൊണ്ടുവരാനാവുന്നതാണ്. മഴ സമയത്ത് മഴ വെള്ളം പിറ്റിലേക്ക് ഒഴുകി ഇറങ്ങാതെ ഒരു വരി ഇഷ്ടിക ഉപയോഗിച്ച് ഉയര്‍ത്തി കെട്ടുന്നത് നന്നായിരിക്കും. കുഴിയുടെ മുകളില്‍ ചാക്ക് /പ്ളാസ്റ്റിക് ഷീറ്റ് ഇവയിലേതെങ്കിലും കൊണ്ടു മൂടുന്നത് നല്ലതാണ്.
സാധാരണ നിലയില്‍ നാല്, അഞ്ച് വര്‍ഷം ഒരു സോക്കേജ് പിറ്റ് ഉപയോഗിക്കാം. വെള്ളം വലിഞ്ഞ് പോകാത്ത അവസ്ഥ വരുമ്പോള്‍ മറ്റൊരു കുഴി എടുക്കാം.
മേല്‍വിവരിച്ച പ്രകാരം കരുതലോടെ പ്രവര്‍ത്തിച്ചാല്‍ സാംക്രമികരോഗങ്ങള്‍ പേടി സ്വപ്നമല്ലാതാകും. ആരോഗ്യകരമായ ചുറ്റുപാട് ആരോഗ്യമുള്ള ജനതയെ സൃഷ്ടിക്കും, സംശയമില്ല.
ശ്രദ്ധിക്കേണ്ട ചില സംഗതികള്‍
1) ശുദ്ധജലം ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക, സംശയമുള്ള പക്ഷം വെള്ളം തിളപ്പിച്ചാറ്റി ഉപയോഗിക്കണം.
2) വീടിനു പുറത്തുനിന്നാകുമ്പോള്‍ നിന്നാകുമ്പോള്‍ വൃത്തിയും വെടിപ്പുമുള്ള ഹോട്ടലുകളില്‍ നിന്നു മാത്രം ഭക്ഷണം കഴിക്കുക.
3) ഭക്ഷണം വിളമ്പുന്നതിനും പകര്‍ന്നു വയ്ക്കുന്നതിനും വൃത്തിയുള്ള പാത്രങ്ങള്‍ ഉപയോഗിക്കണം.
13) മലവിസര്‍ജ്ജനത്തിന് കക്കൂസ് ഉപയോഗിക്കുക. അവിടെ ഈച്ച വന്നിരുന്ന് രോഗം പകര്‍ത്തുകയില്ല. കക്കൂസ് ഇല്ലാത്തിടത്ത് കുഴികളില്‍ വിസര്‍ജ്ജനം ചെയ്ത് മീതെ മണ്ണിടുക.
14) ഭക്ഷണത്തിനു മുമ്പും മലവിസര്‍ജ്ജനത്തിനു ശേഷവും കൈ സോപ്പിട്ടു കഴുകുക.
15) പാത്രങ്ങള്‍ കഴുകുന്നതിന് ക്ളോറിനേറ്റ് ചെയ്ത വെള്ളം മാത്രം ഉപയോഗിക്കുക.
ഉപയോഗിച്ചു വരുന്ന കിണര്‍ ശുദ്ധീകരിക്കുന്നവിധം
ആദ്യമായി കിണറ്റിലെ വെള്ളത്തിന്‍റെ അളവ് കണ്ടുപിടിക്കുന്നു. കിണറ്റിലെ വെള്ളത്തിന്‍റെ അളവ് കണ്ടുപിടിച്ച ശേഷം ആനുപാതികമായി വേണം ബ്ലീച്ചിംഗ് പൌഡര്‍ കലര്‍ത്താന്‍. 1000 ലിറ്റര്‍ വെള്ളം ശുദ്ധീകരിക്കുന്നതിന് 2.5 ഗ്രാം ബ്ളീച്ചിംഗ് പൗഡര്‍ ഉപയോഗിക്കണം.
കിണറ്റില്‍ ബ്ളീച്ചിംഗ് പൗഡര്‍ കലക്കുന്ന രീതി
വെള്ളത്തിന്‍റെ അളവിനനുസരിച്ച് ബ്ളീച്ചിംഗ് പൗഡര്‍ ഒരു ബ-ക്ക-റ്റി-ലെ-ടു-ത്ത് കുറേ വെള്ള-മൊ-ഴി-ച്ചു കല-ക്കി കുഴ-മ്പു-രൂ-പ-ത്തി-ലാ-ക്കു-ക. ബ-ക്ക-റ്റി-ന്‍റെ മുക്കാല്‍-ഭാ-ഗ-ം വെള്ള-മൊ-ഴി-ച്ചു നന്നാ-യി കല-ക്കി-യ-ശേഷം 10 മിനിട്ട് ആ ലായനിയെ അടിയാന്‍ വയ്ക്കുക. തെളിഞ്ഞ ക്ളോറിന്‍ജലം മറ്റൊരു ബക്കറ്റില്‍ ഒഴിച്ചു കിണറ്റിലെ ജലനിരപ്പിനു താഴെ ഇറക്കി ശക്തിയായി പൊക്കുകയും താഴ്ത്തുകയും ചെയ്തു മുഴുവന്‍ ക്ളോറിന്‍ ലായനിയും ജലത്തില്‍ കലര്‍ത്തുക. 30 മിനിട്ടു കഴിയുമ്പോഴേക്കും ക്ളോറിന്‍ ജലവുമായി പൂര്‍ണമായി പ്രതിപ്രവര്‍ത്തിക്കുന്നു. അതിനുശേഷം വെള്ളം ഉപയോഗയോഗ്യമാണ്.
കുടിവെള്ളത്തിന്‍റെ കാര്യത്തിലെന്നപോലെ ഭക്ഷണപാനീയങ്ങളുടെ കാര്യത്തിലും ശുചിത്വം പാലിക്കേണ്ടതാണ്. ഭക്ഷണവും മറ്റും വൃത്തിയായ സാഹചര്യങ്ങളില്‍ വേണം പാകം ചെയ്യാനും സൂക്ഷിക്കാനും. പാകം ചെയ്തയുടനെ ചൂടോടെ ഉപയോഗിച്ചാല്‍ ഭക്ഷണത്തിലൂടെ ഉണ്ടാകുന്ന രോഗസംക്രമണം ഒഴിവാക്കാവുന്നതാണ്.