ഇബുപ്രോഫിന്‍ - ഉദ്ധാരണപ്രശ്നങ്ങള്‍ ഉണ്ടാക്കും

FILEFILE
ലണ്ടന്‍: ആസ്പിരിന്‍ കഴിക്കുന്നത് ലൈംഗിക പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് പഠനം. നിത്യവും വേദന സംഹാരികളായ ഗുളികകള്‍ കഴിയ്ക്കുന്നത് പുരുഷന്മാരുടെ ഉത്പാദന ശേഷിയെയും ഉദ്ദാരണ ശേഷിയെയും ബാധിച്ചേക്കുമെന്നാണ് കണ്ടെത്തല്‍.

ഫിന്‍ലാന്‍ഡിലെ ടാംപെരെ സര്‍വ്വകലാശാലയിലെ ബോഫിന്‍സ് നടത്തിയ പഠനത്തില്‍ വേദനയും നീര്‍ക്കെട്ടും വീക്കവുമെല്ലാം കുറയ്ക്കാന്‍ ഉപയോഗിക്കുന്ന എന്‍സൈമുകളോ, വേദന-വീക്ക നിവാരണ ഗുളികകളോ കഴിക്കുന്നവരില്‍ 1000ല്‍ 97 പേര്‍ക്കും ലൈംഗിക പ്രശ്നങ്ങളും ഉദധാരണ പ്രശ്നങ്ങളും ഉണ്ട് എന്ന് കണ്ടെത്തി - പ്രത്യേകിച്ച് മധ്യ വയസ്കരായ പുരുഷന്മാരില്‍.

50 മുതല്‍ 70 വയസ്സുവരെ പ്രായമുളള 1126 പുരുഷന്മാരെയാണ് പഠനത്തിന് ഉപയോഗിച്ചത്. ഇതില്‍ വേദന സംഹാരികള്‍ ഉപയോഗിക്കുന്നവരില്‍ 1000ല്‍ 52 പേര്‍ക്ക് മാത്രമേ ഉദ്ധാരണശേഷിക്കുറവുള്ളൂ.

ആസ്പിരിന്‍, ഇബുപ്രോഫിന്‍ എന്നിവ പതിവായി ഉപയോഗിക്കുന്നതും കൂടുതല്‍ ഉപയോഗിക്കുന്നതും ഷണ്ഡത്തം ക്ഷണിച്ചു വരുത്തും. ലിംഗ ഉദ്ധാരണ ശേഷിയെയും ലൈംഗിക താത്പര്യത്തെയും ഇത് പ്രതികൂലമായി ബാധിക്കുമെന്നാണ് പഠനം തെളിയിക്കുന്നത്.

വെബ്ദുനിയ വായിക്കുക