ആരോഗ്യത്തിന് ചില പൊടിക്കൈകള്‍

രക്തസമ്മര്‍ദ്ദം ഇല്ലാത്തവര്‍ക്ക് പ്രമേഹം കുറയ്ക്കാന്‍ സൂര്യമുദ്ര ശീലിക്കാം. മോതിരവിരലുകള്‍ തള്ളവിരല്‍ കൊണ്ട് 3-5 മീനിറ്റ് അമക്കിവയ്ക്കുക.

ഇരുമ്പിന്‍റെ കുറവ്‌ വിളര്‍ച്ചയും ക്ഷീണവും ഉണ്ടാക്കും. പയറുവര്‍ഗ്ഗങ്ങള്‍, ധാന്യങ്ങള്‍, ഇറച്ചി എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

വായു മലിനീകരണം മൂലമുള്ള ശാരീരിക പ്രശ്നങ്ങള്‍ ചെറുക്കാന്‍ ദിവസേന ഒരു ആപ്പിള്‍ കഴിക്കുക. ഇത്‌ ശ്വാസകോശത്തെ സംരക്ഷിക്കും.

നിങ്ങള്‍ക്ക്‌ രക്തസമ്മര്‍ദ്ദം പാരമ്പര്യമായുണ്ടോ? പാട നീക്കിയ പാല്‍ ഉപയോഗിക്കൂ. ഇത്‌ രക്തസമ്മര്‍ദ്ദ സാധ്യതയും ആര്‍ട്ടറി സംബന്ധമായ പ്രശ്നങ്ങളും കുറയ്ക്കും.

രാത്രി വൈകി ടി വി യുടെയും കമ്പ്യൂട്ടറിന്റെയും മുന്നിലിരിക്കുന്നത്‌ ഒഴിവാക്കുക. ഇത്‌ ഉറക്ക ഹോര്‍മോണുകളുടെ ഉല്‍പാദനം കുറയ്ക്കും. ഉറക്കമില്ലായ്മ ഉണ്ടാക്കും.

വൃത്തിയുള്ള ബ്യൂട്ടിപാര്‍ലറുകളില്‍ മാത്രം പോകുക. ഉപകരണങ്ങള്‍ അണുവിമുക്തമാക്കുന്നു എന്ന്‌ ഉറപ്പാക്കുക. ഇല്ലെങ്കില്‍ ഫംഗല്‍ ബാധ ഉണ്ടാവും.

മലബന്ധവും അസ്വസ്ഥതയും ഒഴിവാക്കാന്‍ ബീറ്റ്‌ റൂട്ട്‌ ജ്യൂസ്‌ കുടിക്കുക.

ഡയറ്റ് നോക്കുമ്പോള്‍ ചിക്കു, വാഴപ്പഴം, മുന്തിരി എന്നിവ ഒഴിവാക്കുക. ഇവയില്‍ കലോറി സാന്ദ്രതയും മധുരവും കൂടുതലാണ്.

ശരീരത്തിനുള്ളില്‍ ചെല്ലുന്ന ഉപ്പ് കുറയ്ക്കാന്‍ ഭക്ഷണത്തില്‍ അച്ചാര്‍, പപ്പടം, ചട്ണി, സോസേജ് തുടങ്ങിയവ കഴിയുന്നതും ഒഴിവാക്കുക.

ചായക്കു പകരം ഗ്രീന്‍ ടീ ഉപയോഗിക്കാം. ഇത് ക്യാന്‍സര്‍, വാര്‍ദ്ധക്യം എന്നിവയെ പ്രതിരോധിക്കും. വായ്നാറ്റവും മലബന്ധവും അകറ്റും.

വെബ്ദുനിയ വായിക്കുക