ലോകത്തെ എല്ലാ രാജ്യക്കാരും പൊക്കം കൂടുമ്പോള്‍ ഇന്ത്യക്കാരുടെ പൊക്കം കുറയുന്നു; കാരണം ഇതാണ്!

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 19 ഒക്‌ടോബര്‍ 2021 (12:33 IST)
ലോകത്തെ എല്ലാ രാജ്യക്കാരുടേയും ശരാശരി പൊക്കത്തില്‍ നിന്ന് പൊക്കം കൂടുമ്പോള്‍ ഇന്ത്യക്കാരുടെ പൊക്കം കുറഞ്ഞുവരുന്നതായി പഠനം. 15നും 25നും ഇടയില്‍ പ്രായമുള്ളവരില്‍ നാഷണല്‍ ഫാമിലി ആന്റ് ഹെല്‍ത്ത് സര്‍വേ നടത്തിയ പഠനത്തില്‍ ഇത് വ്യക്തമാകുന്നു. ഇത് ആശങ്കവര്‍ധിപ്പിക്കുന്നതായും പഠനം പറയുന്നു. 
 
രാജ്യത്തെ ജനങ്ങളുടെ ആരോഗ്യവും പോഷക ആഹാരലഭ്യതയുമെല്ലാം പൊക്കവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരോരുത്തരുടേയും സാമ്പത്തികവും സാമൂഹിക സാമ്പത്തികവുമെല്ലാം ഇതില്‍ പ്രതിഫലിക്കും. ഇന്ത്യയില്‍ നാഗാലാന്റുകാര്‍ക്കുമാത്രമാണ് പൊക്കം കൂടുന്നതായി റിപ്പോര്‍ട്ടുള്ളത്. ഇന്ത്യയില്‍ പ്രായപൂര്‍ത്തിയ സ്ത്രീകളുടെ ഉയരത്തില്‍ 0.42 സെന്റിമീറ്ററും പുരുഷന്മാരില്‍ 1.10 സെന്റിമീറ്ററും കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍