ശരീരത്തിന്റെ 24 ശതമാനം മെറ്റബോളിസം വര്‍ധിപ്പിക്കാന്‍ ജലത്തിന് സാധിക്കും!

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 22 മെയ് 2023 (19:21 IST)
രാവിലെ എഴുന്നേറ്റയുടന്‍ വെള്ളം കുടിക്കുന്നത് നിര്‍ജലീകരണം തടയും. ദീര്‍ഘനേരം ഉറങ്ങുമ്പോള്‍ പ്രത്യേകിച്ചും ചൂടുകാലത്ത് ഒരുപാട് വിയര്‍ക്കുകയും ജലാംശം നഷ്ടപ്പെടുകയും ചെയ്യുന്നു. ശരീരത്തിന്റെ മെറ്റബോളിസം വര്‍ധിപ്പിക്കുന്നു. ശരീരത്തിന്റെ 24 ശതമാനം മെറ്റബോളിസം വര്‍ധിപ്പിക്കാന്‍ ജലത്തിന് സാധിക്കും. കൂടാതെ ദഹനവും നന്നാവും. രാവിലെ കുടിക്കുന്ന വെള്ളം അസിഡിറ്റി ഒഴിവാക്കും. അനാവശ്യ വിഷാംശങ്ങള്‍ നീക്കം ചെയ്യുന്നതിനാല്‍ പ്രതിരോധ ശേഷി വര്‍ധിക്കുന്നു. 
 
കൂടാതെ വൃക്കയില്‍ കല്ലുവരുന്നത് ഒഴിവാക്കുന്നു. എനര്‍ജി ലെവല്‍ ഉയര്‍ത്തുന്നു. കൂടാതെ ബ്രെയിന്‍ ഫോഗിനെ തടയുന്നു. മുടിയുടെ ആരോഗ്യത്തിനും രാവിലെ വെള്ളം കുടിക്കുന്നത് നല്ലതാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍