മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറയുടെ ഭാര്യ രശ്മി താക്കറയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ദിവസങ്ങള്‍ക്ക് മുന്‍പാണ് അദ്ദേഹത്തിന്റെ മകനും ടൂറിസം മന്ത്രിയുമായ ആദിത്യ താക്കറയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം മാര്‍ച്ച് 11ന് ഉദ്ധവ് താക്കറയും ഭാര്യയും ജെജെ ആശുപത്രിയില്‍ നിന്ന് കൊവാക്‌സിന്‍ സ്വീകരിച്ചിരുന്നു.